ജാ​ക്സ​ണ്‍​ഹൈ​റ്റ്സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പെ​രു​ന്നാ​ൾ 19, 20 തീ​യ​തി​ക​ളി​ൽ
Wednesday, August 16, 2017 4:46 AM IST
ജാ​ക്സ​ണ്‍​ഹൈ​റ്റ്സ്: ജാ​ക്സ​ണ്‍​ഹൈ​റ്റ്സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. ഓ​ഗ​സ്റ്റ് 13ന് ​റ​വ. ടി.​എം. സ​ഖ​റി​യ കോ​ർ എ​പ്പി​സ്കോ​പ്പാ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​തി​നെ​തു​ട​ർ​ന്ന് വി​കാ​രി ഫാ.​ജോ​ണ്‍ തോ​മ​സ് പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് കൊ​ടി​യേ​റ്റി. ബോ​സ്റ്റ​ണ്‍ ഹോ​ളി സ്പി​രി​റ്റ് ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്നു​ള്ള പ്രി​യ എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ് അ​ട​ക്കം നി​ര​വ​ധി​പേ​ർ സം​സാ​രി​ച്ചു.

19ന് ​വൈ​കു​ന്നേ​രം സ​മാ​പ​ന​പ്ര​സം​ഗ​വും ക​ണ്‍​വ​ൻ​ഷ​നും എം​ജി​ഒ​സി​എ​സ്എം​ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യും ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് വി​കാ​രി​യു​മാ​യ ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ് നി​ർ​വ​ഹി​ക്കും.

20ന് ​പെ​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ.​ജോ​ണ്‍ തോ​മ​സ്, റി​ട്ട. വി​കാ​രി റ​വ. ടി.​എം. സ​ഖ​റി​യ കോ​ർ എ​പ്പി​സ്കോ​പ്പാ, ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും സ​മൂ​ഹ​സ​ദ്യ​യും ന​ട​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ.​ജോ​ണ്‍ തോ​മ​സ് 5169964887, വ​ർ​ഗീ​സ് കെ.​ജോ​സ​ഫ് 516 302 3563, ബി​ജു വ​ർ​ഗീ​സ് 973 452 5965.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ