ഫോമാ നേതാവ് പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നിര്യാതയായി
Wednesday, August 16, 2017 12:39 AM IST
ന്യൂയോർക്ക്: ഫോമ ന്യൂയോർക്ക് എംപയർ റീജണൽ വൈസ് പ്രസിഡന്‍റും, സാമൂഹിക പ്രവർത്തകനുമായ പ്രദീപ് നായരുടെ മാതാവ് പൊന്നമ്മ നായർ (75) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 19-നു ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.

പത്തനംതിട്ട ജില്ലയിലെ തോട്ടപ്പൂഴശേരി ഗോകുലം വീട്ടിൽ ഗോപാല കൃഷ്ണൻ നായരുടെ ഭാര്യയാണ്. മുപ്പത്തഞ്ചു വർഷത്തോളം അമേരിക്കയിൽ സ്ഥിര താമസക്കാരായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മറ്റുമക്കൾ: പ്രസന്നൻ, പ്രമീള. മരുമക്കൾ: മഞ്ചു, ഉഷ, ബിജു (എല്ലാവരും യുഎസ്എ). കൊച്ചുമക്കൾ: സാന്ദ്ര, ഭദ്ര, പൂജ, പ്രവീൻ, ദിയ.

കൂടുതൽ വിവരങ്ങൾക്ക്: വിഷ്ണു (കേരളം)-949 627316, സഞ്ചു കുറുപ്പ് (ന്യൂയോർക്ക്)-203 385 2877.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി