ഷാ​ന ഏ​ബ്ര​ഹാം വി​രു​ത്തി​കു​ള​ങ്ങ​ര​ക്ക് വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ പു​ര​സ്കാ​രം
Tuesday, August 15, 2017 6:02 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് ഷാ​ന വി​രു​ത്തി​കു​ള​ങ്ങ​ര തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സാ​ബു ന​ടു​വീ​ട്ടി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഉ​തു​പ്പാ​ൻ ന​ടു​വീ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് താ​ഫ്ട് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സ​മ്മാ​നി​ക്കും.

2017 വി​ദ്യാ​ഭ്യാ​സ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ വാ​ങ്ങി വി​ജ​യി​ക്കു​ന്ന ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​കളിൽനിന്നുമാണ് സ്കോ​ള​ർ​ഷി​പ്പ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ദ്യാ​ഭാ​സ മി​ക​വി​ന് ഉ​പ​രി​യാ​യി മ​റ്റു മേ​ഖ​ല​ക​ളി​ലു​ള്ള വൈ​ദ​ഗ്ദ്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​നോ​ടു​ള്ള സം​ഭാ​വ​ന​ക​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളു​ടെ അ​ന്തി​മ നി​ർ​ണ​യം എ​ന്ന് സ്റ്റാ​ൻ​ലി ക​ള​രി​ക്ക​മു​റി​യി​ൽ (ക​ണ്‍​വീ​ന​ർ), ര​ഞ്ജ​ൻ എ​ബ്ര​ഹാം, ജി​മ്മി ക​ണി​യാ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സ്കോ​ള​ർ​ഷി​പ് ക​മ്മി​റ്റി അ​റി​യി​ച്ചു.

പ​തി​നാ​ലാം വ​യ​സി​ൽ ഭ​ര​ത​നാ​ട്യ​ത്തി​ൽ സ​ഹോ​ദ​രി​ക​ളോ​ടൊ​പ്പം അ​ര​ങ്ങേ​റ്റം കു​റി​ച്ച ഷാന, ​ ബ്ളൂ​മിം​ഗ്ഡെ​യി​ൽ പാ​ർ​ക്ക് ഡി​സ്ട്രി​ക്ടി​ലും ലൈ​ബ്ര​റി​യി​ലും അ​നു​മോ​ദി​നീ​യ​മാ​യ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​രു​ന്നു. നോ​വ സൗ​ത്തേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മെ​ഡി​ക്ക​ൽ പ്രോ​ഗ്രാ​മി​ൽ അ​ഡ്മി​ഷ​ൻ നേ​ടി വി​ദ്യാ​ഭാ​സം തു​ട​രും. കോ​ള​ജി​ലെ യു​വ​ജ​ന​ങ്ങ​ളി​ൽ മ​ല​യാ​ള സം​സ്കാ​ര​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്നു​കൊ​ടു​ക്കു​വാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്ന് ഷാ​ന അ​റി​യി​ച്ചു.

25 വ​ർ​ഷ​മാ​യി ബ്ളൂ​മിം​ഗ്ഡെ​യി​ലി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ വി​രു​ത്തി​കു​ള​ങ്ങ​ര സൈ​മ​ണി​ന്േ‍​റ​യും സി​ബി​യ​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ് ഷാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സീ​യോ​ന, ഷാ​രോ​ണ്‍.

റി​പ്പോ​ർ​ട്ട്: ജി​മ്മി ക​ണി​യാ​ലി