ഫോമ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ ജനാഭിമുഖ്യയജ്ഞം 25ന്
Saturday, July 22, 2017 8:34 AM IST
ഫിലാഡൽഫിയ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ ആഭിമുഖ്യത്തിൽ ജനാഭിമുഖ്യയജ്ഞം നടത്തുന്നു. ജൂലൈ 25ന് (ചൊവ്വ) രാത്രി 8.30ന് ടെലി കോണ്‍ഫറൻസ് മുഖേനയാണ് പരിപാടി. ഫോമ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ റീജണുകളിലും നടന്നുവരുന്ന ജനാഭിമുഖ്യയജ്ഞത്തിന്‍റെ ഭാഗമായി ന്യൂജേഴ്സി, ഫിലാഡൽഫിയ, ഡെലവേർ എന്നീ സംസ്ഥാനങ്ങളിലെ അംഗസംഘടനകളുടെ സഹകരണത്തിലാണ് ജനാഭിമുഖ്യയജ്ഞം സംഘടിപ്പിക്കുന്നത്.

പ്രവാസി മലയാളികളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആരായുന്നതിനും ഫോമയുടെ ജനക്ഷേമ പരിപാടികൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിനുമായാണ് നാഷണൽ എക്സിക്യൂട്ടീവായി ജനസന്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, റീജണൽ വൈസ് പ്രസിഡന്‍റ് സാബു സ്കറിയ എന്നിവർ അറിയിച്ചു.

ടെലികോണ്‍ഫറൻസ് നന്പർ: 712 775 7035, Access Code: 910192

വിവരങ്ങൾക്ക്: സാബു സ്കറിയ (റീജണൽ വൈസ് പ്രസിഡന്‍റ്) 267 980 7923, ജോമോൻ കളപ്പുരയ്ക്കൽ (നാഷണൽ കോഓർഡിനേറ്റർ) 863 709 4434, ജോജോ കോട്ടൂർ (റീജണൽ സെക്രട്ടറി) 610 308 9829, ബോബി തോമസ് (ട്രഷറർ) 862 812 0606, സന്തോഷ് ഏബ്രഹാം (പിആർഒ) 215 605 6914.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം