ന്യൂയോർക്കിൽ മെഗാ മ്യൂസിക് ഫെസ്റ്റ് 23ന്
Saturday, July 22, 2017 5:23 AM IST
ന്യൂയോർക്ക്: സോളിഡ് ആക്ഷൻ സ്റ്റുഡിയോയുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് ഓഫ് കമ്യൂണിറ്റി യുഎസ്എ, അമേരിക്കൻ ബിസിനസ് റഫറൽ നെറ്റ്വർക്ക്, ഏഷ്യാനെറ്റ്, പവർ വിഷൻ ടിവി, പ്രവാസി ടിവി, ജയ്ഹിന്ദ് ടിവി, ജെസ് പഞ്ചാബ് ടിവി എന്നിവരുടെ സഹകരണത്തോടെ മെഗാ മ്യൂസിക് ഫെസ്റ്റ് നടത്തുന്നു.

ഫ്ളോറൽ പാർക്ക് 26 നോർത്ത് ടൈസണ്‍ അവന്യുവിലുള്ള ടൈസണ്‍ സെന്‍ററിൽ ജൂലൈ 23ന് (ഞായർ) വൈകുന്നേരം അഞ്ചിനാണ് പരിപാടി.

അമേരിക്കയിൽ സ്ഥിരതാമസക്കാരായ കുടിയേറ്റ സമൂഹത്തിലെ പ്രഗത്ഭരായ കലാകാര·ാരെയും വളർന്നു വരുന്ന തലമുറയിലെ കലാവാസനയുള്ള അനുഗ്രഹീത യുവാക്കളെയും പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന മ്യൂസിക്-ഡാൻസ് ഫെസ്റ്റ് വേറിട്ടൊരു അനുഭവം നൽകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

ഹമസാസ്യ സ്കൂൾ ഓഫ് ഡാൻസ്, ജോതിക ഡാൻസ് ഗ്രൂപ്പ്, ഭാരത തരംഗം ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ ഡാൻസ് പരിപാടികൾക്കൊപ്പം പ്രശസ്ത ഗായകരായ നൈനാൻ കൊടിയാട്ട്, സാഗ്നിക് സെൻ, സരിക കാൻസറാ, വിജു ജേക്കബ്, സോമി മാത്യു, ജോസ് ബേബി എന്നിവരുടെ ഗാനങ്ങളും മൂന്നു മണിക്കൂർ നീളുന്ന പരിപാടിയിൽ അരങ്ങേറും. ബനട്ടി പേജന്‍റ് ഗാല, റിഥം ഡാൻസ് എന്നിവ പരിപാടിയുടെ പ്രത്യേകതയാണ്.

ഗീതാ മന്നം, ഭരത് ഗൗരവ്, ഭരത് ഗോർഡിയ, ഇന്ദു ഗുജ്വാനി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: ഷാജി എണ്ണശേരിൽ 917 868 6960, ഈപ്പൻ ജോർജ് 718 753 4772.

റിപ്പോർട്ട്: മാത്യുകുട്ടി ഈശോ