മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ സമ്മർഫെസ്റ്റ് നടത്തി
Saturday, July 22, 2017 12:10 AM IST
ഷിക്കാഗോ: മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ സമ്മർഫെസ്റ്റ് 2017 ജൂലൈ 16-നു ഞായറാഴ്ച അതിവിപുലമായി നടത്തി. കമ്മിറ്റി അംഗങ്ങളും കുടുംബവും പങ്കെടുത്ത കൂട്ടായ്മ ഏവരേയും ഉല്ലാസതിമർപ്പിലാക്കി.

ഗർണഹിൽസിൽ വച്ചു നടത്തപ്പെട്ട ആഘോഷങ്ങൾക്ക് വൈസ് പ്രസിഡന്‍റ് ഷിബു വെണ്‍മണി ആതിഥ്യമേകി. ഒപ്പം പ്രസിഡന്‍റ് ജോണ്‍ പാട്ടപതി, സെക്രട്ടറി റോയി നെടുംചിറ, ട്രഷറർ അജി പിള്ള എന്നിവർ നേതൃത്വം നൽകി. സംഘടനയുടെ മുതിർന്ന നേതാക്കളായ പീറ്റർ കുളങ്ങര, ഹെറാൾഡ് ഫിഗരേദോ എന്നിവരുടെ സാന്നിധ്യം ആഘോഷപരിപാടികൾക്ക് കൊഴുപ്പേകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം