വർഗീസ് മാളിയേക്കൽ ഷിക്കാഗോയിൽ നിര്യാതനായി
Saturday, July 22, 2017 12:08 AM IST
ഷിക്കാഗോ: മോർട്ടൻഗ്രോവിൽ താമസിക്കുന്ന തൃശൂർ മാളിയേക്കൽ കുടുംബാംഗം വർഗീസ് (ജോണ്‍സണ്‍- 64) നിര്യാതനായി. പൊതുദർശനം ജൂലൈ 24-നു തിങ്കളാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെ കൊളോണിയൽ ഫ്യൂണറൽ ഹോമിൽ (8025, W. Golf Road, Niles, IL 60714).

ഭാര്യ: അക്കാമ്മ (സാലി). മക്കൾ: മേരി കുര്യാക്കോസ് (ലിൻഡ), ലീഷ, ലിയോണ, ലിനറ്റ്. മരുമകൻ: സാജൻ കുര്യാക്കോസ്.

മാളിയേക്കൽ പരേതരായ ചാക്കോ- മേരി ദന്പതികളുടെ മകനാണ്.

സംസ്കാര ശുശ്രൂഷ ജൂലൈ 25-നു ചൊവ്വാഴ്ച രാവിലെ പത്തിനു സെന്‍റ് കാതറിൻ ലാബ്രേ കാത്തലിക് ചർച്ചിലും (3535 Thornwood Ave, Glenview, IL 60026) തുടർന്നു സംസ്കാരം മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ (8600 N. Milwaukee Ave, Niles, IL 60714).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം