ഓഹരി തട്ടിപ്പുകേസിൽ ഡോ. ശ്രീധറിന് പത്തുവർഷം തടവ്
Friday, July 21, 2017 4:38 AM IST
വെർജീനിയ: ഇന്ത്യൻ അമേരിക്കൻ നേത്ര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ശ്രീധർ പോട്ടറാസുവിനെ ഇരട്ട ഓഹരി തട്ടിപ്പുകേസിൽ പത്തുവർഷത്തെ തടവിന് ശിക്ഷിച്ചു. 119 മാസവും 29 ദിവസവുമാണ് 51 കാരനായ ഡോക്ടർക്ക് ജയിലിൽ കഴിയേണ്ടത്. ജൂലൈ 19ന് ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

2008 മുതൽ വൈറ്റൻ സ്വീറിംഗ് ഷെയർ ഹോൾഡേഴ്സിന് തെറ്റായ വിവരങ്ങൾ നൽകി 49 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ഉണ്ടക്കി എന്നതാണ് ഇദ്ദേഹത്തിന്‍റെ പേരിലുള്ള കുറ്റം.

പത്തുവർഷത്തെ തടവിനു പുറമെ മൂന്നു വർഷത്തെ നിരീക്ഷണത്തിനും 49, 511, 169 ഷെയർ ഹോൾഡേഴ്സിനും 7691071 ഐആർഎസിനും നഷ്ടപരിഹാരം നൽകുന്നതിനും യുഎസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി ജെറാൾഡ് ബ്രൂസ് ലി വിധിച്ചു.

ഡെൽവെയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈറ്റൽ സ്വീറിംഗ് ടെക്നോളജീസ് സ്ഥാപകനായ ശ്രീധർ മേരിലാന്‍റ്, വെർജിനിയായിലെ ലൈസൻസുള്ള നേത്രശസ്ത്ര ക്രിയാ വിദഗ്ധനാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ