നൈനാൻ കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു
Friday, July 21, 2017 4:22 AM IST
ന്യൂയോർക്ക്: കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ മുൻ പ്രസിഡന്‍റും നോർത്ത് അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളുമായ നൈനാൻ കുട്ടിയുടെ നിര്യാണത്തിൽ കേരള സമാജം അനുശോചിച്ചു.

കേരള സമാജത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച് 1992 ൽ പ്രസിഡന്‍റായി പ്രസ്ഥാനത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നൈനാൻ കുട്ടിയുടെ വേർപാട് മലയാളി സമൂഹത്തിന് ഒരു വലിയ നഷ്ടമായിരിക്കുമെന്ന് പ്രസിഡന്‍റ് ഷാജു സാം, വൈസ് പ്രസിഡന്‍റ് വർഗീസ് പോത്താനിക്കാട്, സെക്രട്ടറി വിൻസെന്‍റ് സിറിയക്, ട്രഷറർ വിനോദ് കെയാർകെ, ജോയിന്‍റ് സെക്രട്ടറി വർഗീസ് തെക്കേക്കര, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജോണ്‍ പോൾ, കമ്മിറ്റി അംഗങ്ങൾ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.