തോമസ് മാത്യു ന്യൂയോർക്കിൽ നിര്യാതനായി
Friday, July 21, 2017 12:13 AM IST
ന്യൂയോർക്ക്: മേൽപാടം അങ്കമാലിൽ പരേതരായ ഗീവർഗീസിന്േ‍റയും ചിന്നമ്മയുടേയും മകൻ തോമസ് മാത്യു (സണ്ണി- 65) ന്യൂയോർക്കിൽ നിര്യാതനായി.

ഭാര്യ: അന്നമ്മ മാത്യു. മക്കൾ: ലിൻസി തോമസ് മാത്യു (ന്യൂയോർക്ക്), എലിസബത്ത് മാത്യു (ന്യൂയോർക്ക്). മരുമക്കൾ: ഡെന്നീസ് ഡേവിഡ്, സജീവ് മാത്യു ജോണ്‍. സഹോദരങ്ങൾ: തോമസ് വർഗീസ്, ജോണ്‍ തോമസ്, ചെറിയാൻ തോമസ്, ഇവാഞ്ചലിസ്റ്റ് അലക്സ് തോമസ്, പെണ്ണമ്മ വർഗീസ്.

പൊതുദർശനം: 2017 ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ രാത്രി ഒന്പതു വരെ Flynn Memmorial Home, Yonkers, NY.

സംസ്കാര ശുശ്രൂഷ: 2017 ജൂലൈ 22 ശനിയാഴ്ച രാവിലെ എട്ടു മുതൽ Flynn Memmorial Home, Central Park Ave, Yonkers, NY, 10710. തുടർന്നു മൗണ്ട് ഹോപ് സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: മാത്യു തോമസ് (708 261 8106).

റിപ്പോർട്ട്: പി.പി. ചെറിയാൻ