ഫിലാഡൽഫിയ ഇന്‍റർ ചർച്ച് വോളിബോൾ ടൂർണമെന്‍റിൽ ഗ്രെയ്സ് പെന്‍റകോസ്റ്റ് ടീം ചാന്പ്യന്മാർ
Thursday, July 20, 2017 3:01 AM IST
ഫിലാഡൽഫിയ: സെന്‍റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിന്‍റെ വോളിബോൾ കോർട്ടിൽ ജൂലൈ 15 ശനിയാഴ്ച്ച നടന്ന ഏഴാമതു മലയാളി ഇന്‍റർചർച്ച് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്‍റിൽ ഫിലാഡൽഫിയ ഗ്രെയ്സ് പെന്‍റകോസ്റ്റ് ചർച്ച് ടീം ജേതാക്കളായി. സെന്‍റ് തോമസ് സീറോമലബാർ ചർച്ച് ടീം റണ്ണർ അപ്പും. സെന്‍റ് തോമസ് സീറോമലബാർ എവർ റോളിംഗ് ട്രോഫിക്കുവേണ്ടി നടത്ത പ്പെട്ട വാശിയേറിയ ഫൈനൽ മൽസരത്തിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.

ജൂലൈ 15 ശനിയാഴ്ച്ച രാവിലെ പത്തിനു സീറോ മലബാർ ട്രസ്റ്റിമാരായ മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, റോഷിൻ പ്ലാമൂട്ടിൽ, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, ടൂർണമെന്‍റ് കോർഡിനേറ്റർമാരായ സെബാസ്റ്റ്യൻ എബ്രാഹം കിഴക്കേതോട്ടം, ലയോണ്‍സ് തോമസ് (രാജീവ്) എന്നിവരുടെ സാന്നിധ്യത്തിൽ സീറോമലബാർ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറന്പിൽ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. ഫിലാഡൽഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളിൽനിന്നുള്ള ടീമുകൾ മൽസരങ്ങളിൽ പങ്കെടുത്തു.

മത്സരങ്ങൾ കാണുന്നതിനും, വോളിബോൾ കളിക്കാരെ പ്രോൽസാഹിപ്പിക്കുന്നതിനുമായി ഫിലാഡൽഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോർട്ട്സ് സംഘാടകരും, കായികതാരങ്ങളും, അഭ്യുദയകാംക്ഷികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു. ചാന്പ്യ·ാരായ ഗ്രെയ്സ് പെന്‍റകോസ്റ്റ് ചർച്ച് ടീമിൽ സജി വർഗീസ്, സാബു വർഗീസ്, റെജി എബ്രാഹം, കെവിൻ എബ്രാഹം, സ്റ്റെഫാൻ വർഗീസ് (ക്യാപ്റ്റൻ), ആൽവിൻ എബ്രാഹം, അലൻ എബ്രാഹം, ടോബി തോമസ്, വിമൽ, നോയൽ എബ്രാഹം എന്നിവരാണ് കളിച്ചത്.

||

ഷാജി മിറ്റത്താനി, ജോസഫ് വർഗീസ് എന്നിവർ ടീം മാനേജരും, ജിതിൻ പോൾ ക്യാപ്റ്റനുമായ സീറോമലബാർ ചർച്ച് ടീമിൽ ഡൊമിനിക് ബോസ്കോ, ജോയൽ ബോസ്കോ, ജിയോ വർക്കി, ജോസഫ് പാറയ്ക്കൽ, ഡെന്നിസ് മന്നാട്ട്, അലൻ തോമസ്, ഡെറിക് തോമസ്, തോമസ് ചാക്കോ, ജസ്റ്റിൻ മാതണ്ട എന്നിവർ കളിക്കളത്തിലിറങ്ങി.

ചാന്പ്യ·ാരായ ഗ്രെയ്സ് പെന്‍റകോസ്റ്റ് ചർച്ച് ടീമിനും, സീറോമലബാർ റണ്ണർ അപ്പ് ടീമിനുമുള്ള സെന്‍റ് തോമസ് സീറോമലബാർ എവർ റോളിംഗ് ട്രോഫികൾ സീറോമലബാർ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറന്പിൽ നൽകി ആദരിച്ചു.

ജേതാക്കളായ രണ്ടു ടീമിലെയും കളിക്കാർക്കുള്ള വ്യക്തിഗത ട്രോഫികൾ മുൻ ഇൻഡ്യൻ വോളിബോൾ പ്ലേയറായ സുജാത സെബാസ്റ്റ്യൻ സമ്മാനിച്ചു. വ്യക്തിഗതമിഴിവു പുലർത്തിയ ആൽവിൻ എബ്രാഹം (എം. വി. പി), സാബു വർഗീസ് (ബെസ്റ്റ് സെറ്റർ), ജിതിൻ പോൾ (ബെസ്റ്റ് ഒഫൻസ്), എമിൽ സാം (ബെസ്റ്റ് ഡിസിപ്ലിൻ പ്ലേയർ), ജോസഫ് പാറയ്ക്കൽ (ബെസ്റ്റ് ഡിഫൻസ്) എന്നിവർക്ക് പ്രത്യേക ട്രോഫികൾ സമ്മാനിച്ചു.

വനിതാവിഭാഗം പ്ലേയേഴ്സ് ആയി മികച്ച പ്രകടനം കാഴ്ച്ചവച്ച അനു തോമസ്, കൃപ വർഗീസ് എന്നിവർക്ക് വിശേഷാൽ അംഗീകാരം ലഭിച്ചു. ടൂർണമെന്‍റ് കോർഡിനേറ്റർമാരായ സെബാസ്റ്റ്യൻ എബ്രാഹം, ബാബു വർക്കി, സതീഷ് ബാബു നായർ, ബിജോയ് പാറക്കടവിൽ, പോൾ ജേക്കബ്, റോബിൻ എന്നിവവർക്കൊപ്പം സേവ്യർ മൂഴിക്കാട്ട്, എബ്രാഹം മേട്ടിൽ, പോളച്ചൻ വറീദ്, ജിമ്മി ചാക്കോ, ലയോണ്‍സ് തോമസ് (രാജീവ്), സണ്ണി പടയാറ്റിൽ, ഷാജി മിറ്റത്താനി, ജോർജ് വി. ജോർജ് എന്നിവർ ടൂർണമെന്‍റ് ഭംഗിയായി ക്രമീകരിക്കുന്നതിൽ സഹായികളായി.

ജസ്റ്റിൻ മാത്യു, ജോണ്‍ തൊമ്മൻ, ജോണി കരുമത്തി എന്നിവരായിരുന്നു ഹോസ്പിറ്റാലിറ്റി ടീമിൽ. ടൂർണമെന്‍റ് കണ്‍വീനർ മുൻ കായികാധ്യാപകൻ സെബാസ്റ്റ്യൻ എബ്രാഹം കിഴക്കേതോട്ടം നന്ദി പ്രകാശിപ്പിച്ചു. ഫോട്ടോ: സതീഷ് ബാബു നായർ

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ