ഇന്ത്യൻ കാത്തലിക്സ് ഓഫ് ഷിക്കാഗോ പിക്നിക്ക് ജൂലൈ 23-നു ഞായറാഴ്ച
Wednesday, July 19, 2017 2:28 AM IST
ഷിക്കാഗോ: ഇന്ത്യൻ കാത്തലിക്സ് ഓഫ് ഷിക്കാഗോയുടെ ഈവർഷത്തെ സമ്മർ പിക്നിക്ക്ഓക് ബ്രൂക്ക് പാർക്ക് ഡിസ്ട്രിക്ടിൽ (Oak Brooke Park District, Central Park West, 1500 Forest Gate Road, Oak Brooke, Illinois ) വച്ചു ജൂലൈ 23-നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം അഞ്ചു വരെ നടത്തപ്പെടുന്നു.

പിക്നിക്കിനോടനുബന്ധിച്ച് വടംവലി, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ എന്നിവയും മറ്റു കലാമത്സരങ്ങളും നടത്തുന്നതാണ്.

ഈ സമ്മർ പിക്നിക്കിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരെദോ (ഷിക്കാഗോ ലാറ്റിൻ കാത്തലിക് പ്രസിഡന്‍റ്) 630 400 1172.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം