ഫോമാ പ്രവാസി പ്രോപ്പർട്ടി പ്രോട്ടക്ഷൻ കൗണ്‍സിൽ പ്രവർത്തനോദ്ഘാടനം ന്യൂജേഴ്സിയിൽ
Friday, June 23, 2017 7:01 AM IST
ഫ്ളോറിഡ: ഫോമായുടെ നേതൃത്വത്തിൽ രൂപീകൃതമായ പ്രവാസി പ്രോപ്പർട്ടി പ്രോട്ടക്ഷൻ കൗണ്‍സിലിന്‍റെ പ്രവർത്തനോദ്ഘാടനം ജൂണ്‍ 25ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് ന്യൂജേഴ്സിയിലെ എമ്ബെർ റെസ്റ്റോറന്‍റിൽ വച്ചു നടത്തപ്പെടും.

ഇന്ത്യയിൽ മാറി വരുന്ന പുതിയ നിയമങ്ങൾ, പ്രവാസികളുടെ സ്വത്തുക്കൾക്ക് വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ഫോമായുടെ പ്രവാസി പ്രോപ്പർട്ടി പ്രോട്ടക്ഷൻ കൗണ്‍സിലിന്‍റെ പ്രവർത്തനങ്ങൾ ഉൗർജ്ജിതപ്പെടുത്തുവാൻ തീരുമാനിച്ചത്. പ്രവാസികൾക്ക്, കുടുംബവഴി ഭാഗമായി കിട്ടിയ സ്വത്തുക്കൾ, സ്വന്തമായി വാങ്ങിയ സ്വത്തുക്കൾ, ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വകകൾ, ബാങ്കുകളിലെ നിക്ഷേപങ്ങൾ, ലോണുകൾ, ലൈഫ് ഇൻഷുറൻസ് പോളിസികൾ, കന്പനി ഓഹരികൾ മുതലായവയുടെ സംരക്ഷണം സംബന്ധിച്ചുള്ള അവ്യക്തതയും ആശങ്കകളും ദുരൂഹരിക്കാൻ ഒരു പരിധിവരെ ഈ കൗണ്‍സിലിന്‍റെ പ്രവർത്തങ്ങൾ സഹായിക്കും.

ഫോമാ നേതാക്കൾക്കൊപ്പം, അമേരിക്കയിലെ പ്രവാസി പ്രമുഖ·ാരും പ്രവർത്തനോദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതായിരിക്കും. പ്രവാസികളായ എല്ലാവരുടെയേയും സഹായ സഹകരങ്ങൾ ഉണ്ടാവണമെന്ന് ഫോമാ പ്രവാസി പ്രോപ്പർട്ടി പ്രോട്ടക്ഷൻ കൗണ്‍സിലിനു വേണ്ടി ചെയർമാൻ സേവി മാത്യു അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കൗണ്‍സിൽ അംഗങ്ങളുമായി ബന്ധപ്പെടുക:

ചെയർമാൻ സേവി മാത്യു (ഫ്ലോറിഡ) - 954 295 6435 ,
സെക്രട്ടറി പന്തളം ബിജു തോമസ് (ലാസ് വെഗാസ്) - 702 372 7592,
വൈസ് ചെയർ ഡോക്ടർ ജേക്കബ് തോമസ് (ന്യൂയോർക്ക്) 718 406 2541,
മെന്പർ രാജു എം വർഗീസ് (ഫിലഡൽഫിയ) - 609 405 1216,
മെന്പർ തോമസ് ടി ഉമ്മൻ (ന്യൂയോർക്ക്) - 631 796 0064.

റിപ്പോര്‍ട്ട്: പന്തളം ബിജു തോമസ്‌