കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്കു ശക്തി പകർന്ന് യുവ
Thursday, June 22, 2017 7:35 AM IST
ഷിക്കാഗോ: മാനവ സേവ, മാധവ സേവ എന്ന തത്വത്തെ അന്വർഥമാക്കി സേവാ പ്രവർത്തനങ്ങളിൽ കെഎച്ച്എൻഎ യുവ പങ്കാളിയായി. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കുലശേഖരമംഗലത്തു പ്രവർത്തിക്കുന്ന ആഞ്ജനേയ മഠത്തിനു സാന്പത്തിക സഹായം നൽകിയാണ് യുവ മാതൃകയായത്. കേരളത്തിലെ വർധിച്ചു വരുന്ന ഒരു സാമൂഹ്യ അവസ്ഥയാണ് വാർധക്യ കാലത്തെ ഒറ്റപ്പെടൽ. വൃദ്ധ സദനങ്ങളാണ് പലപ്പോഴും ആലംബ ഹീനരായ വയോധികർക്ക് ആശ്രയം. രാമകൃഷ്ണ സേവാശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആഞ്ജനേയ മഠം വർഷങ്ങളായി നടത്തുന്ന വൃദ്ധസദനത്തിനു ഒന്നരലക്ഷം രൂപയുടെ ചെക്ക് കൈമാറി .

സേവന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന തണൽ എന്ന സംഘടന പാലക്കാട് കേന്ദ്രമായി നടത്തുന്ന അനാഥാശ്രമത്തിനു സഹായം നൽകിയും കഐച്ച്എൻഎയുടെ സേവാ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ യുവക്ക് സാധിച്ചു.
||
കെഐച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് യുവ ദേശീയ സമിതി രൂപികരിച്ചു. കെ എച്ച്എൻഎക്ക് സ്വാധീനം കുറഞ്ഞ നോർത്ത് കരോലിനയിൽ യുവജന സംഗമം വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. നോർത്ത് കരോലിനയിലെ ഷാർലട്ടിലെ ഹിന്ദു സെൻറിൽ യുവജന കുടുംബ സംഗമത്തിനു യുവ കോ ഓർഡിനേറ്റർ രഞ്ജിത് നായർ, യുവ കണ്‍വെൻഷൻ ചെയർ അംബിക ശ്യാമള , യുവ വൈസ് ചെയർ ബിനീഷ് വിശ്വംഭരൻ, അനീഷ് രാഘവൻ, അജയ് നായർ എന്നിവർ നേതൃത്വം വഹിച്ചു. പ്രശസ്ത വാഗ്മിയും ശാസ്ത്രജ്ഞനായ ഡോ. എൻ ഗോപാലകൃഷ്ണൻ ഭാരതീയ മൂല്യങ്ങളിൽ അധിഷ്ടിതമായ ധന്യമായ ഒരു ജീവിതം നയിക്കുവാൻ പ്രചോദനം പകരുന്ന ക്ലാസുകൾ മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ സെഷനുകളിലായി നടത്തി ധന്യമായ ഒരു സത്സംഗത്തിന് വേദിയൊരുക്കി .അംബിക ശ്യാമളയുടെ നേതൃത്വത്തിൽ നോർത്ത് കരോലിനയിലെ ഹൈന്ദവ സമൂഹം മാതൃകാപരമായ പ്രവർത്തനമാണ് സംഗമത്തിന്‍റെ വിജയത്തിനായി കാഴ്ചവച്ചത്.

കെഐച്ച്എൻഎ പ്രസിഡന്‍റ് സുരേന്ദ്രൻ നായർ, ജനറൽ സെക്രട്ടറി രാജേഷ് കുട്ടി, ജോയിന്‍റ് സെക്രട്ടറി കൃഷ്ണരാജ് മോഹനൻ, ട്രസ്റ്റി ബോർഡ് വൈസ് ചെയർ രതീഷ് നായർ, ഡയറക്ടർ ബോർഡ് മെന്പർ മനോജ് കൈപ്പിള്ളി, യുവ കോർഡിനേറ്റർ രഞ്ജിത് നായർ, യുവ വൈസ് ചെയർ ബിനീഷ് വിശ്വംഭരൻ, എന്നിവർ യുവജന സംഗമത്തിൽ പങ്കെടുക്കുകയും അതിന്‍റെ വിജയത്തിന് ശക്തമായ പിന്തുണ നൽകുകയും ചെയ്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം