എൻവൈഎംഎസി സെവൻ എസ് സോക്കർ് ടൂർണ്ണമെന്‍റ്
Thursday, June 22, 2017 7:30 AM IST
ന്യൂയോർക്ക്: ഒരു ചെറിയ ഇടവേളക്കുശേഷം ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ്ബിന്‍റെ സെവൻ എസ് സോക്കർ ടൂർണമെന്‍റ് ക്യൂവീൻസിലെ ഫാം സോക്കർ മൈതാനത്ത് ജൂണ്‍ 11നു തുടക്കം കുറിച്ചു. ഇതിൽ പങ്കെടുത്തവരിൽ മുന്തിയ ടീമുകാർ വീണ്ടും ജൂണ്‍ 18നു മത്സരത്തിനായി ഒത്തു ചേർന്നു. ആറു പ്രാദേശിക ടീമുകൾ പങ്കെടുക്കുകയും അവർ ഈ രണ്ടു ഗ്രൂപ്പുകളായി സംഘടിക്കയും ചെയ്തു.

അലൈൻസ് എഫ്സി, എൻവൈഎംഎസി എഫ് സി, കൊറോണ എഫ്സി പൂൾ എ , വെസ്റ്റ്ചെസ്റ്റർ ചാലഞ്ചേഴ്സ്, എൻവൈഎംഎസ്സി റെഡ് ബുൾസ് , ഖത്സ ജംഗ്ഷൻ (എഫ്എസിഎൻവൈ) പൂൾ ബി. സഞയ് ജോസഫിന്‍റെ നേതൃത്വത്തിൽ എൻവൈഎംഎസ്സിഎഫ്സി ഉഗ്രൻ പ്രകടനം കാഴ്ച്ച വച്ചെങ്കിലും കളിയിലെ നിയമമായ സഡണ്‍ ഡത്ത് പെനാൽടിക്ക് വിധിക്കപ്പെട്ടു. അവർ പൂൾ എ വിന്നേഴ്സ്, കൊറോണ എഫ്സിയോട് തോറ്റു. എൻവൈഎംഎസ്സി റെഡ് ബുൾസ് ക്യാപ്ടൻ ജോഷ്വ മത്തായിയുടെ കീഴിലുള്ള പൂൾ ബി ഖത്സ ജംഗ്ഷനോട് തോൽവി സമ്മതിച്ചു.

എൻവൈഎംഎസ്സിക്കാരുടെ ഏറ്റവും നല്ല കളിക്കാരനായി റൂബൻ ജോർജ് എല്ലാവരുടെയും മതിപ്പ് ഏറ്റു വാങ്ങി. രണ്ടു കളികളിൽ നാലു ഗോളുകൾ അദ്ദേഹം നേടി അതിൽ ഒന്നു ഹാറ്റ് ട്രിക്ക്, അതായ്ത് മൂന്നു ഗോൾ ഒരുമിച്ച് നേടൽ. എൻവൈഎംസിസി 7എസ് ആദ്യമായി പങ്കെടുത്തു വളരെ ആവേശകരമായ പ്രകടനം കാഴ്ച്ച വച്ച അലൈൻസ് എഫിനും സിക്ക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സിനും അഭിനന്ദങ്ങൾ.

കൊറോണ എഫ്സിയെ 32 സ്കോറിൽ തോൽപ്പിച്ചുകൊണ്ട് ഖത്സ ജംഗ്ഷൻ എൻവൈഎംഎസ് ഇ സെവൻസ് 2017 ട്രോഫി കരസ്ഥമാക്കി. ഈ മത്സരക്കളിയുടെ വിജയത്തിനായി ശ്രമിക്കുകയും പങ്കെടുക്കുകയും ചെയ്ത എല്ലാ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും എൻവൈഎംഎസ്സി സോക്കർ സബ് കമ്മറ്റി നന്ദി അറിയിക്കുന്നു. കാലാവസ്ഥ തൊണ്ണൂറിൽ കൂടുതൽ ഡിഗ്രിയിൽ ചൂടു പിടിച്ചു നിന്നിട്ടും അതിനെ വകവയ്ക്കാതെ സ്പോട്സ് പ്രേമികളുടെ വന്പിച്ച ഒരു കൂട്ടം സന്നിഹിതരായിരുന്നു. ഈ കളിയിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, ഞങ്ങളുടെ ടീമടക്കം, റഫറിമാർക്കും, ഈ സംരംഭത്തിനു അർപ്പണമനോഭവത്തോടെ സഹായ സഹകരണങ്ങൾ നൽകിയ ലിറ്റ്ലെ നെക്ക് സോക്കർ ക്ലബ്ബിനു നന്ദി അറിയിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം