ലീലാ മാരെട്ടിന് ഇന്ത്യാ അസോസിയേഷൻ ഓഫ് ലോംഗ് ഐലന്‍റ് അച്ചീവ്മെന്‍റ് പുരസ്കാരം
Wednesday, June 21, 2017 6:11 AM IST
ന്യൂയോർക്ക്: ഇന്ത്യാ അസോസിയേഷൻ ഓഫ് ലോംഗ് ഐലന്‍റ് ഏർപ്പെടുത്തിയ മുപ്പത്തിയെട്ടാമത് അച്ചീവ്മെന്‍റ് പുരസ്കാരം ഫൊക്കാനാ വിമൻസ് ഫോറം ചെയർപേഴ്സണും, സാമൂഹ്യ പ്രവർത്തകയുമായ ലീലാ മാരെട്ടിന് സമ്മാനിച്ചു. അമേരിക്കയിലെ വിവിധ രഗംങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജർക്ക് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ജൂണ്‍ നാലിന് ന്യൂയോർക്കിൽ മേൽവിൽ ഹണ്ടിംഗ്ടണ്‍ ഹിൽട്ടണ്‍ ഹോട്ടലിൽ നടന്ന ചടങ്ങിൽ അവാർഡു സമ്മാനിച്ചു. ടൗണ്‍ ഓഫ് ഓയിസ്റ്റർ ബേ സൂപ്പർവൈസർ ജോസഫ് സലാറ്റിന മുഖ്യാതിഥിയായി പങ്കെടുത്തു ജേതാക്കളെ അവാർഡ് നൽകി ആദരിച്ചു. നാസ്സാ കൗണ്ടി എക്സികുട്ടീവായി മത്സരിക്കുന്ന ജോർജ് മർഗോസ് ചടങ്ങിൽ പങ്കെടുത്തു.

ഫൊക്കാനയുടെ തുടക്കം മുതൽ സജീവ പ്രവർത്തകയായ ലീലാ മാരേട്ട് ഇന്ത്യൻ സമൂഹത്തിന്‍റെ പൊതു ധാരയിൽ അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്. സാമൂഹ്യ പ്രവർത്തന രംഗത്തു നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ലീലാ മാരേട്ട് ആലപ്പുഴ സ്വദേശിനിയാണ്. സെന്‍റ് ജോസഫ് കോളിജിൽ ഡിഗ്രി പഠനം, പിജി എസ്ബി കോളേജിൽ, ആലപ്പുഴ സെന്‍റ് ജോസഫ് കോളിജിൽ തന്നെ അധ്യാപികയായി. 1981ൽ അമേരിക്കയിലെത്തി. 1988 മുതൽ പൊതു പ്രവർത്തനം തുടങ്ങി. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ പ്രസിഡന്‍റ്, ഇന്ത്യ കാത്തലിക് അസോസിയേഷന്‍റെ പ്രസിഡന്‍റ്, ചെയർമാൻ, യൂണിയന്‍റെ റെക്കോർഡിംഗ് സെക്രട്ടറി, സൗത്ത് ഏഷ്യൻ ഹെരിറ്റെജിന്‍റെ വൈസ് പ്രസിഡന്‍റ്്, ഡെമോക്രാറ്റിക് പാർട്ടിയുടെ മെന്പർ തുടങ്ങിയ നിലകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫൊക്കാനയുടെ വനിതാ വിഭാഗം ചെയർപേഴ്സനാണ.് ഭർത്താവ് രാജാൻ മാരേട്ട് രണ്ടു മക്കളുണ്ട്. നല്ലൊരു കുടുംബിനി കൂടിയായ ലീല മാരേട്ട് ന്യൂയോർക്ക് സിറ്റി പരിസ്ഥിതി വിഭാഗത്തിൽ മുപ്പതു വർ്ഷമായി സൈന്‍റിസ്റ്റായി ജോലി ചെയ്തു, ഇപ്പോൾ റിട്ടയർ ജീവിതം നയിക്കുന്നു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍