ഫോമായ്ക്ക് പുതിയ വെബ് സൈറ്റ്: സിബിയും ബിനുവും ശിൽപ്പികൾ
Wednesday, June 21, 2017 6:07 AM IST
ഷിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016 18 ഭരണ സമിതി, തങ്ങളുടെ ഒൗദ്യോഗിക പദവി ഏറ്റെടുത്തപ്പോൾ മുതൽ പുതിയ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരികയും, ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ വിവിധ പദ്ധതികൾക്ക് രൂപം നൽകുകയും, ആ പദ്ധതികൾ വിജയത്തിലേക്ക് കൊണ്ടെത്തിക്കുവാൻ, ബെന്നി വാച്ചാച്ചിറയുടെയും ടീമിന്‍റെയും പ്രത്യേക തീരുമാന പ്രകാരം ഫോമയ്ക്ക് ഒരു പുതിയ വെബ് സൈറ്റ് ആരംഭിച്ചു. ഈ ഇന്‍ററാക്ടീവ് വെബ്സൈസ്റ്റിന്‍റെ അണിയറ ശിൽപ്പികൾ ഷിക്കാഗോയിൽ നിന്നുള്ള സിബി ജേക്കബും, ഫിലാഡൽഫിയായിൽ നിന്നുള്ള ബിനു ജോസഫുമാണ്.

2006ൽ ഫോമായുടെ ആദ്യത്തെ ഭരണ സമിതി മുതലുള്ള ഭരണസമിതികളുടെ പേരുകളും, ചിത്രങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻപുണ്ടായിരുന്ന വെബ്സൈറ്റിൽ നിന്നും ദിവസങ്ങളുടെ പരിശ്രമഫലമായാണ്, ഡേറ്റ പുതിയ സൈറ്റിലേക്ക് ട്രാൻസ്ഫർ ചെയ്യുവാൻ സാധിച്ചതെന്ന് സിബി പറഞ്ഞു.സെക്യുർ ആയിട്ടുള്ള വെബ്പേജ് ആയതിനാൽ, സാന്പത്തിക ഇടപാടുകൾ സുരക്ഷിതമായി നടത്തുവാൻ സാധിക്കും.

ഫോമായുടെ വാർത്തകളും വിശേഷങ്ങളും, ഒപ്പം വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കമ്മറ്റികളെ പരിചയപ്പെടുത്തുന്നതിനുമായി വെബ്സൈറ്റിന്‍റെ പങ്ക് വലിയതാണ്. കണ്‍വൻഷന്‍റെ ഓണ്‍ലൈൻ രജിസ്ട്രേഷനു മേൽനോട്ടം വഹിക്കുന്നതും ബിനു ജോസഫാണ്. പേപ്പർ രജിസ്ട്രേഷനും സെൻട്രൽ ഡേറ്റായും കൈകാര്യം ചെയ്യുന്നത് സിബി ജേക്കബാണ്. ഫോമാ മലയാളി സമൂഹത്തിൽ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭവാന നൽകുവാൻ മുൻപ് ചെക്കുകൾ അയച്ചു നൽകുകയായിരുന്നു പതിവ്. ഇത് കാരണം പലപ്പോഴും തക്ക സമയത്ത് സഹായം പുർണ്ണ രീതിയിൽ എത്തിക്കുവാൻ സാധിക്കാതെ പോയിട്ടുണ്ട്. ഇന്ന് അതു ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിരൽ തുന്പിൽ ചെയ്യുവാൻ സാധിക്കും എന്നുള്ളത് ടെക്നോളജിയുടെ വിജയമാണ്.

ഇന്ന് വിവിധ റീജിയണിലുകളിലായി നടക്കുന്ന യുവജനോത്സവങ്ങളും, ഷിക്കാഗോ കണ്‍വൻഷനിൽ വച്ചു നടക്കുവാൻ പോകുന്ന യുവജനോത്സവത്തിന്‍റെയും രജിസ്ട്രേഷൻ പൂർണ്ണമായും ഈ വെബ്സൈറ്റിലൂടെ നടത്തുവാൻ സാധിക്കും.കൂടുതൽ വിവരങ്ങൾക്കും, ഫോമായെ കുറിച്ച് കൂടുതൽ അറിയുവാനും, സന്ദർശിക്കുക www.fomaa.net.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്