ഫോമാ ന്യൂയോർക്ക് ഇംപയർ റീജയണ്‍ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച
Tuesday, June 20, 2017 7:05 AM IST
ന്യൂയോർക്ക്: ഫോമയുടെ ശക്തമായ റീജയനുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ന്യൂയോർക്ക് ഇംപയർ റീയണിന്‍റെ പ്രവർത്തനോദ്ഘാടനം ജൂണ്‍ 24നു ശനിയാഴ്ച വൈകിട്ട് ആറിന് യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ നിർവഹിക്കുന്നതാണ്. ഇംപയർ റീജയണ്‍ വൈസ്പ്രസിഡന്‍റ് പ്രദീപ് നായർ അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ ഫോമാ ജനൽ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്‍റ് ലാലി കളപ്പുരയക്കൽ, ട്രഷറർ ജോസി കുരിശുങ്കൽ, ജോ. ട്രഷറർമാരായ വിനോദ് കൊണ്ടൂർ, ജോമോൻ കളപുരയ്ക്കൽ, വനിതാ ഫോറം പ്രസിഡന്‍റ രേഖാ നായർ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ തോമസ് ടി. ഉമ്മൻ, ഫോമാ മുൻ സെക്രട്ടറി ജോണ്‍സി വർഗീസ് തുടങ്ങിയവർ സംബന്ധിക്കും.

ഉദ്ഘാടനയോഗത്തിനുശേഷം ഫോമാ ഇംപയർ റീജയണ്‍ നടത്തുവാൻ പോകുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ധനശേഖരണാർത്ഥം മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണൻ, പ്രശസ്ത ഗായിക ഡെൽസി നൈനാൻ, ഐഡിയ സ്റ്റാർ സിംഗിലൂടെ പ്രശസ്തയായ വില്യം ഐസക് എന്നിവർ അവതരിപ്പിക്കുന്ന ഗാനമേയും പ്രശസ്തനടിയും നർത്തകിയും അവതാരകയുമായ രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും. ലൈവ് ഓർക്കസ്ട്രയോടു കൂടി അവതരിപ്പിക്കുന്ന പരിപാടികൾ കലാ സ്നേഹികൾക്ക് നവ്യമായ അനുഭവമായിരിക്കും.

പരിപാടികളുടെ വിജയത്തിനായി റീജയണ്‍ വൈസ്പ്രസിഡന്‍റ് പ്രദീപ് നായർ, ഫണ്ട് റൈസിംഗ് കമ്മിറ്റി ചെയർമാൻ ജോഫ്രിൻ ജോസ്, റീജയണ്‍ സെക്രട്ടറി സഞ്ചു കളത്തിപ്പറന്പിൽ, ട്രഷറർ നിഷാദ് പയിറ്റുതറയിൽ, യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ഷിനു ജോസഫ്, റോക് ലാന്‍റ് മലയാളി അസോസിയേഷന് പ്രസിഡന്‍റ് റോയി ചെങ്ങന്നൂർ ഇന്ത്യൻ കൾച്ചറൾ അസോസിയേഷൻ പ്രസിഡന്‍റ് ജോർജ് വർക്കി, മാർക്ക് പ്രസിഡന്‍റ് മാത്യു മാണി, മിഡ് ഹഡ്സൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ബിജു ഉമ്മൻ, ഫോമാ നാഷണൽ കമ്മിറ്റയംഗങ്ങളായ എ.പി. വർഗീസ്, സണ്ണി കല്ലപ്പാറ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഫോമാ ഇംപയർ റീജയണിന്‍റെ പ്രവർത്തനോദ്ഘാടന യോഗത്തിലേക്കും തുടർന്നു നടക്കുന്ന കലാപരിപാടികളിലേക്കും എല്ലാ മലയാളികളേയും ഭാരവാഹികൾ സ്നേഹത്തോടെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

പ്രദീപ് നായർ- 203 260 1356
സഞ്ചു കളത്തിപ്പറന്പിൽ- 914 356 2134
നിഷാദ് പയിറ്റുതറയിൽ- 914 262 7513

സ്ഥലം:
Savnders Highschool
183 palmer road, Yonkers

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്