ഡിട്രോയിറ്റ് എക്യുമെനിക്കൽ കൗണ്‍സിലിനു പുതിയ നേതൃത്വം
Sunday, May 28, 2017 2:38 AM IST
ഡിട്രോയിറ്റ്: മേയ് പതിനൊന്നാം തീയതി ഡിട്രോയിറ്റ് സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്കാ ദൈവാലയത്തിന്‍റെ പാരീഷ് ഹാളിൽ വച്ച് നടത്തപ്പെട്ട കമ്മിറ്റിയോഗത്തിൽ ഡിട്രോയിറ്റ് എക്യുമെനിക്കൽ കൗണ്‍സിലിന്‍റെ പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്തു : ബിനു ജോസഫ് അച്ചൻ (സെന്‍റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്) - പ്രസിഡന്‍റ്, റൂബൻ ഡാനിയൽ - വൈസ് പ്രസിഡന്‍റ്, അലീന ഫിലിപ്പ് - സെക്രട്ടറി, ജെയിസ് കണ്ണച്ചാൻപറന്പിൽ - ജോയിന്‍റ് സെക്രട്ടറി, ജെറിക്സ് തെക്കേൽ - ട്രഷറർ.

ഓഗസ്റ്റ് 26-നു നടത്തുവാൻ തീരുമാനിച്ച സെന്‍റ്തോമസ് ഡേ, ടാലന്‍റ് ഷോ എന്നിവയ്ക്ക് കോർഡിനേറ്റർമാരായി ബിനി ലിബിൻ, സോനു വറുഗീസ്, ജിജോ കുര്യൻ എന്നിവരെ തിരഞ്ഞെടുത്തു.

2016-ൽ എക്യുമെനിക്കൽ കൗണ്‍സിലിനു ശക്തമായനേതൃത്വം നൽകിയ പ്രസിഡന്‍റ് ബഹു. ഫിലിപ്പ് രാമച്ചനാട്ട് അച്ചൻ (സെന്‍റ്മേരീസ് ക്നാനായ കാത്തലിക് ചർച്ച്), വൈസ് പ്രസിഡന്‍റ്- മാത്യു ഉമ്മൻ, സെക്രട്ടറി - ബിനോയ് ഏലിയാസ്, ജോയിന്‍റ് സെക്രട്ടറി- ഡീക്കൻ ജോണ്‍ ശങ്കരത്തിൽ, ട്രഷറർ ജെറിക്സ് തെക്കേൽ എന്നിവരെ യോഗം അനുമോദിക്കുകയും,ബഹു. ഫിലിപ്പ് രാമച്ചനാട്ട് അച്ചൻ കമ്മറ്റിയംഗങ്ങളെ പ്രതിനിധീകരിച്ച് പുതിയ നേതൃത്വത്തിനു ആശംസ നേരുകയും ചെയ്തു.

മിഷിഗണിലെ മലയാളി സമൂഹത്തിലെ പതിമൂന്നു ദൈവാലയങ്ങൾ ഉൾപ്പെടുന്ന ഡിട്രോയിറ്റ് എക്യുമെനിക്കൽ കൗണ്‍സിൽ ഓഫ് ആൾ കേരള ചർച്ചസ് (DECKC), നോർത്ത് അമേരിക്കയിലും ഇന്ത്യയിലുമുള്ള ചാരിറ്റിപ്രവർത്തനങ്ങൾ, മിഷൻ ഫീൽഡുകൾ, ക്രിസ്തീയ കൂട്ടായ്മകൾ എന്നിവയിൽ സജീവ പങ്കാളിത്തം നിർവ്വഹിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം