സിലിക്കൻവാലിയിൽ കേരള ക്ലബിന്‍റെ ബിരിയാണി ഫെസ്റ്റ് ഓഗസ്റ്റ് 26ന്
Thursday, May 25, 2017 8:17 AM IST
സാൻഫ്രാന്സിസ്കോ: കേരളാ ക്ലബ് കാലിഫോർണിയ ഒരുക്കുന്ന തട്ടുകട 2017 ന്ധബിരിയാണി ഫെസ്റ്റ് ന്ധ സണ്ണിവെയിലെ ബെലാൻഡ്സ് പാർക്കിൽ ഓഗസ്റ്റ് 26 നു അരങ്ങേറും . കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പുട്ട് ഫെസ്റ്റിവൽ, കേക്ക് ആൻഡ് വൈൻ ഫെസ്റ്റിവൽ, പായസം കുക്ക് ഓഫ്, തട്ടുകട 2011, 2012 എന്നിവ വൻ വിജയമായിരുന്നു. ഈ വർഷം കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന ബിരിയാണി ഫെസ്റ്റിവലാണ് തീം . ഈ പരിപാടിയിൽ ഇരുപത്തിയഞ്ചോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. മത്സരാർധികൾ വിവിധതരം ബിരിയാണികൾ കുക്ക് ചെയ്യും. കോഴിക്കോടൻ ദം ബിരിയാണി, മീൻ ബിരിയാണി, കൊഞ്ചൻ ബിരിയാണി , മലബാർ ആട് ബിരിയാണി, മലബാർ ചിക്കൻ ബിരിയാണി, പാലക്കാടൻ പച്ചക്കറി ബിരിയാണി, തിക്കോടി കല്ലുമ്മക്കായ ബിരിയാണി, തലശ്ശേരി കോഴി ബിരിയാണി തുടങ്ങി നിരവധി തരത്തിലുള്ള ബിരിയാണികൾ മത്സരത്തിനു ഉണ്ടാകുമെന്ന് ഭാരവാഹികള് പറഞ്ഞു.

നോണ്‍പ്രോഫിറ്റ് സംഘടനയായ ക്ലബ് കാലിഫോർണിയ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് സാൻഫ്രാന്സിസ്കോ മലയാളികൾ അത്യുജ്വലമായ പ്രതികരണമാണ് നല്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാനും, കേരള ക്ലബിന്‍റെ സംരംഭങ്ങളെ പിന്തുണയ്ക്കാനും സംഘടാകർ അഭ്യർത്ഥിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ http://www.keralaclubca.org

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം