ക്നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രൻസ് തീം സോംഗ്: സിറിൾ മുകളേൽ വിജയി
Thursday, May 25, 2017 8:15 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറൻസിന് വേണ്ടിയുള്ള തീം സോംഗിനുവേണ്ടി ക്ഷണിച്ച രചനകളിൽനിന്നും, നിരവധി പേരെ പിന്തള്ളി, മിനിസോട്ടയിൽ നിന്നുള്ള സിറിൾ മുകുളേൽ രചിച്ച ഗാനം തെരഞ്ഞെടുക്കപ്പെട്ടു. മുപ്പതോളം രചനകളെ പിന്തള്ളിയാണ് ഫാമിലി കോണ്‍ഫറൻസിന്‍റെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച പ്രത്യേക സ്ക്രീനിങ് കമ്മറ്റി, സിറിൽ മുകളിലിന്‍റെ രചനയെ തെരെഞ്ഞെടുത്തത്.

പ്രവാസി ക്നാനായ സമൂഹത്തിലും അമേരിക്കൻ മലയാളികളുടെ ഇടയിലും സുപരിചിതനായ സാഹിത്യകാരനാണ് സിറിൽ മുകളേൽ. പല മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പതിവായി കവിതകൾ എഴുതുന്നതിനു പുറമെ, മലയാളത്തിലെ മുൻനിര സംഗീത സംവിധായകർക്ക് വേണ്ടി നിരവധി ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ന്ധഎഛടഠഋഞകചഏ എഅകഠഒ അചഉ ഠഞഅഉകഠകഛചട കച ഠഒഋ ഗചഅചഅഥഅ എഅങകഘകഋടന്ധ അഥവാ ന്ധവിശ്വാസവും പാരന്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുകന്ധ എന്ന ആപ്തവാക്യത്തെ മുൻനിർത്തി, മലയാളവും ഇംഗ്ലീഷും മികച്ച രീതിയിൽ ഉപയോഗിച്ചുകൊണ്ട് രചിച്ച ഗാനം, ഫാമിലി കോണ്‍ഫറൻസിന്‍റെ പ്രത്യേക ശ്രദ്ധ നേടും എന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രശസ്ത സംഗീത സംവിധായകനായ പീറ്റർ ചേരാനല്ലൂർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന് പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോയും, റാണി, സിബി, സിജി, റിൻസി എന്നിവരും ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. ജൂണ്‍ 30 മുതൽ ജൂലൈ രണ്ടു വരെ ചിക്കാഗോയിലെ ഇരു ക്നാനായ ദൈവാലയങ്ങളിലുമായി നടത്തപെടുന്ന കോണ്‍ഫറൻസിന്‍റെ ഭാഗമായി ജൂണ്‍ 30 വെള്ളിയാഴ്ച വൈകുന്നേരം നടത്തപെടുന്ന കലാ സന്ധ്യയുടെ ആമുഖ നൃത്തത്തിന്‍റെ ഭാഗമായി ഈ മനോഹരഗാനം അവതരിപ്പിക്കപ്പെടും. നിരവധി യുവതീ യുവാക്കളും മുതിർന്നവരും ചേർന്ന് ചുവടുകൾ വെയ്ക്കുന്ന ഈ നൃത്താവിഷ്കാരം നടക്കുന്ന വേദിയിൽ വച്ച് തന്നെ മികച്ച ഗാനരചനക്കുള്ള പുരസ്കാരം സിറിൾ മുകളേലിനു നൽകും.

കത്തോലിക്കാ വിശ്വാസവും ക്നാനായ പാരന്പര്യങ്ങളും അതിന്‍റെ തനിമയിലും, യഥാർത്ഥ അർത്ഥത്തിലും മനസ്സിലാക്കുവാനും അവയെ ക്നാനായ കുടുംബങ്ങളിൽ പരിപോക്ഷിക്കുവാനുമുള്ള ഉൗർജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോണ്‍ഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത്. ഫാമിലി കോണ്‍ഫ്രൻസിൽ പങ്കെടുത്ത് അറിവുകൾ നേടുവാനും വളരുവാനുമായി നേർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ സമുദായാംഗങ്ങളെയും ചിക്കാഗോയിലേക്ക് ക്ഷണിക്കുന്നതായി ഫാമിലി കോണ്‍ഫ്രൻസ് ചെയർമാനും ക്നാനായ റീജിയണ്‍ ഡയറക്ടറുമായ മോണ്‍ തോമസ് മുളവനാൽ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം