ക്യുൻസ് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പെന്തക്കോസ്തി പെരുനാൾ
Thursday, May 25, 2017 6:16 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ പെന്തക്കോസ്തി പെരുനാൾ ശുശ്രൂഷകൾ ജൂണ്‍ 4 ഞായറാഴ്ച രാവിലെ 8 :00 നു , കൊട്ടാരക്കര പുനലൂർ ഭദ്രാസന മെത്രാപോലിത്താ അഭി. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു . വിശുദ്ധ കുർബ്ബാനയിലും പെരുന്നാൾ ശുശ്രുഷകളിലും വിശ്വാസികളായ ഏവരുടെയും പ്രാർത്ഥനയും സാന്നിദ്ധ്യവും ദൈവനാമത്തിൽ ഇടവക വികാരി , വെരി . റെവ . യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ (718 4191832 ) , സെക്രട്രറി നീൽ സൈമണ്‍ (5166613968 ) ട്രസ്റ്റീ ജോസ് മാത്യു (6317938677 ) എന്നിവർ സാദരം ക്ഷണിക്കുന്നു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ