ഡോക്ടറൽ ഫെല്ലോ ബാനർജിയെ കണ്ടെത്താനായില്ലെന്ന് പോലീസ്
Wednesday, May 24, 2017 8:07 AM IST
ന്യൂയോർക്ക്: സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥി സയക് ബാനർജി(33)യെ ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലീസ്. കഴിഞ്ഞമാസം 20മുതലാണ് ബാനർജിയെ കാണാതായത്. ബാനർജി എവിടെയാണെന്നോ, എന്തു സംഭവിച്ചുവെന്നോ ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സാൻമാറ്റിയോ കൗണ്ടിഷെറീഫ് ഓഫീസ് അറിയിച്ചു.

2014ൽ സ്റ്റാൻഫോർഡിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ബാനർജി മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്‍റിൽ ജെറ്റ്, റോക്കറ്റ് ഫ്യൂവൽസ് എന്നിവയെക്കുറിച്ച് പോസ്റ്റ് ഡോക്ടറൽ ഗവേഷകനായി തുടരവേയാണ് അപ്രത്യക്ഷമാകുന്നത്.

സാൻഫ്രാൻസികോ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഏപ്രിൽ 20നു യാത്ര പുറപ്പെടേണ്ടിയിരുന്ന ബാനർജി യാത്ര ചെയ്തതായി രേഖകൾ ഒന്നുമില്ലെന്ന് ഡിറ്റക്ടീവ് സാൽ സുനോ പറഞ്ഞു.ബാനർജിയെക്കുറിച്ചു വിവരം ലഭിക്കുന്നവർ ഡിറ്റക്ടീവ് ഡാൻ ഹൊസെ(650 363 4066) ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ വെളിപ്പടുത്തുവാൻ ആഗ്രഹിക്കാത്തവർ 800-547-2700 നന്പറിൽ ബന്ധപ്പെടേണ്ടതാണ്.


റിപ്പോർട്ട്: പി.പി. ചെറിയാൻ