മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ദേവാലയ മതബോധന സ്കൂളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയവരെ ആദരിച്ചു
Monday, May 22, 2017 8:10 AM IST
ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു. മേയ് 21നു രാവിലെ 10നുള്ള വി. കുർബാനയ്ക്കുശേഷമാണ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചത്. 154 കുട്ടികളാണ് ഈവർഷം പെർഫെക്ട് അറ്റൻഡൻസ് അവാർഡിന് അർഹരായത്.

വികാരി ഫാ. തോമസ് മുഴവനാൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൃത്യമായി ക്ലാസുകളിൽ എത്തിച്ചേർന്ന കുട്ടികളേയും, കുട്ടികളെ ക്ലാസുകളിൽ എത്തിക്കാൻ പ്രോത്സാഹനം ചെയ്ത മാതാപിതാക്കളേയും വൈദീകരും സ്കൂൾ ഡയറക്ടർമാരും അനുമോദിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം