ഫിലാഡൽഫിയ ദിലീപ് ഷോയെ വരവേൽക്കുവാൻ അണിഞ്ഞൊരുങ്ങി
Monday, May 22, 2017 8:07 AM IST
ഫിലാഡൽഫിയ: അക്ഷരനഗരിയിൽ നിന്നും സാഹോദര്യ നഗരത്തിന്‍റെ മടിത്തട്ടിൽ കുടിയേറി പാർക്കുന്നവരുടെ സംഘടനയായ കോട്ടയം അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ മലയാളത്തിന്‍റെ ജനപ്രിയ നായകൻ ദിലീപിന്‍റെ നേതൃത്വത്തിൽ മേയ് 29 തിങ്കളാഴ്ച (മെമ്മോറിയൽ ഡോ) വൈകിട്ട് 5ന് കൗണ്‍സിൽ റോക്ക് ഹൈസ്കൂൾ (നോർത്ത്) 62 ടംമാു ഞറ, ചലംേീംി, ജഅ18940) ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന മെഗാ ഷോയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കഴിഞ്ഞ ഓരോ വേദികളും നിറഞ്ഞ സദസിലൂടെ കടന്നു പോകുന്ന ദിലീപ് ഷോ 2017 അമേരിക്കൻ മലയാളികളുടെ താൽപര്യം അനുസരിച്ച് പ്രത്യേകം ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മെഗാ ഷോ എന്തു കൊണ്ടും പ്രേക്ഷക മനം കവർന്നെടുക്കുക തന്നെ ചെയ്യും. കലയുടെ കോവിലകമായ കേരളത്തിൽ നിന്നും എത്തുന്ന കലാകാര·ാരും കലാകാരികളും സപ്തസ്വര രാഗവർണ്ണ താളമേളങ്ങളുടെ അകന്പടിയോടെ അണിയിച്ചൊരുക്കുന്ന ഈ മെഗാഷോയിൽ കാവ്യാ മാധവൻ, റിമി ടോമി, പിഷാരടി, നമിതാ പ്രമോദ്, ധർമ്മജൻ, സുബി സുരേഷ് തുടങ്ങിയ 25ഓളം കലാകാര·ാർ ഒരേ വേദിയിൽ അരങ്ങു തകർത്തുള്ള അടിപൊളി ഗാനാലാപനം നൃത്തനൃത്ത്യങ്ങൾ വർത്തമാനകാല ഘട്ടത്തിലെ സംഭവ വികാസങ്ങളെ ഹാസ്യാത്മകതയുടെ പരിവേഷത്തിൽ ചിത്രീകരിച്ചുകൊണ്ടുള്ള നിരവധി വ്യത്യസ്ത തരത്തിലുള്ള കലോപഹാരങ്ങൾ കാണികൾക്കായി അണിയിച്ചൊരുക്കിയിട്ടുള്ളതായും അതിലും ഉപരി നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ നല്ലൊരു കലാസന്ധ്യ അണിയിച്ചൊരുക്കുന്നതായി കോട്ടയം അസോസിയേഷൻ ഭാരവാഹികൾ പറയുകയുണ്ടായി.

അശരണർക്കും ആലംബഹീനർക്കും എക്കാലത്തും തണലായി നിലകൊണ്ടിട്ടുള്ള കോട്ടയം അസോസിയേഷന്‍റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മുന്പോട്ടുള്ള വളർച്ചയുടെ പന്ഥാവിലേക്കുള്ള പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥമാണ് ഈ മെഗാഷോ സംഘടിപ്പിക്കുന്നതെന്ന് ബെന്നി കൊട്ടാരത്തിൽ(പ്രസിഡന്‍റ്) അറിയിക്കുകയുണ്ടായി.

എക്കാലത്തും കലയേയും കലാകാര·ാരെയും ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുള്ള പാരന്പര്യം ഉൾക്കൊള്ളുന്ന സാഹോദര്യ നഗരത്തിൽ വച്ചു നടത്തുന്ന ദിലീപ് മെഗാ ഷോ 2017 ഫിലാഡൽഫിയായിലെ ഷോയോടുകൂടി ഈ പ്രോഗ്രാമിന്‍റെ അമേരിക്കൻ പര്യടനത്തിന് തിരശീല വീഴുകയാണെന്നും ഈ അസുലഭാവസരം നഷ്ടപ്പെടുത്തരുതെന്നും അഭിമാനപൂർവ്വം എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായും ജീമോൻ ജോർജ്(പ്രോഗ്രാം കോർഡിനേറ്റർ) പറയുകയുണ്ടായി.

ഈ ഷോയുടെ വൻ വിജയത്തിനായി ജോസഫ് മാണി, സാബു ജേക്കബ്, എബ്രഹാം, ജെയിംസ് ആന്ത്രയോസ്, ജോബി ജോർജ്, സണ്ണി കിഴക്കേമുറി, ബീനാ കോശി, സാറാ ഐപ്പ്, ജോണ്‍ പി. വർക്കി, മാത്യു ഐപ്പ്, കുര്യാക്കോസ് എബ്രഹാം, കുര്യൻ രാജൻ, സാജൻ വർഗീസ്, ജോഷി കുര്യാക്കോസ്, സാബു പാന്പാടി, സെറിൻ കുരുവിള, റോണി വർഗീസ്, രാജു കുരുവിള, വർക്കി പൈലോ, ജേക്കബ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: ജീമോൻ ജോർജ്