ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മാതൃദിനം ആഘോഷിച്ചു
Monday, May 22, 2017 12:21 AM IST
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മാതൃദിനം ആഘോഷിച്ചു. സന്നിഹിതരായിരുന്ന എല്ലാ അമ്മമാർക്കും, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായർ റോസാപൂക്കൾ നൽകി ആദരിച്ചു.

അമ്മമാരെ കണ്‍കണ്ട ദൈവമായി കണക്കാക്കുന്നതാണ് ഭാരതീയ സംസ്കാരമെന്ന് കെഎച്ച്എസ് ട്രസ്റ്റി ചെയർമാൻ കേശവൻ നായർ അറിയിച്ചു.

റിപ്പോർട്ട്: സന്തോഷ് പിള്ള