ഫൊക്കാന കേരളാ കണ്‍വൻഷനിൽ ഇൻവെസ്റ്റ്മെന്‍റ് സെമിനാർ: മാധവൻ ബി നായർ
Sunday, May 21, 2017 2:26 AM IST
ന്യൂജേഴ്സി: മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വൻഷനിൽ കേരളത്തിന്‍റെ ബിസിനസ് മേഖലകൾക്ക് പ്രാധാന്യം നൽകി ഫൊക്കാനാ ബിസിനസ് സെമിനാർ നടക്കും. കേരളത്തിൽ ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവരെ സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ദേശീയ കണ്‍വൻഷൻ ചെയർമാനും ,ബിസിനസ് സെമിനാർ കോർഡിനേറ്ററുമായ മാധവൻ ബി നായർ അറിയിച്ചു. കച്ചവടത്തിന് പേരുകേട്ട നഗരമായ ആലപ്പുഴയിൽ നടക്കുന്ന കണ്‍വൻഷൻ ഇൻവെസ്റ്മെന്‍റ് സെമിനാറിൽ പ്രാധാന്യം നൽകുന്നത് പ്രധാനമായും കേരളത്തിന്‍റെ പരന്പരാഗതവും ഇന്ന് ലോക വിപണി യിൽ വളരെ മാർക്കറ്റിങ് സാധ്യതകൾ ഉള്ളതുമായ ചെറുകിട ബിസിനസ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയുക ,അവയ്ക്കു അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഫൊക്കാനയ്ക്കുണ്ട്.വിനോദ സഞ്ചാരമേഖലയ്ക്കു ആദിമകാലം തൊട്ടേ അറിയപ്പെട്ട ആലപ്പുഴയിലേക്ക് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനാ കേരളാ കണ്‍വൻ ഷനുമായി കടന്നു വരുന്പോൾ വിനോദസഞ്ചാര മേഖലയിലെ ബിസിനസ് സംരംഭങ്ങൾക്കും പ്രാധാന്യം നൽകുന്നു.കേരളത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന ഈ മേഖലയും പുഷ്ടിപ്പെടേണ്ടതുണ്ട്.

മുപ്പത്തിമൂന്നു വർഷമായി അമേരിക്കൻ മലയാളികളുടെ സാമൂഹ്യ ,സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രസ്ഥാനമാണ് ഫൊക്കാന .ഈ സംഘടനയ്ക്ക് ഈ രംഗത്തു സഹായിക്കുവാൻ സാധിക്കുന്ന മേഖലകളിൽ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുവാൻ സാധിക്കും.അവരുടെ പ്രൊഡക്ടുകൾ അമേരിക്കയിൽ മാർക്കറ്റ് ചെയ്യുന്നതിന് സാധിക്കും.സെമിനാറിൽ പങ്കെടുക്കുന്ന രാഷ്ട്രീയ ,സാമൂഹ്യ,ബിസിനസ്സ് മേഖലകളിലെ പ്രമുഖർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ കേരളത്തിന് ഗുണകരമാകുന്ന തരത്തിൽ നടപ്പിലാക്കുവാൻ ഫൊക്കാന ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഫൊക്കാനയുടെ പുതിയ ഭരണ സമിതി അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യത്തെ വർണാഭമായ പരിപാടിയാണ് കേരളാ കണ്‍വൻഷൻ 2017 . കിഴക്കിന്‍റെ വെനീസ് ആയ ആലപ്പുഴയിൽ ഈ ഒത്തുചേരൽ നടക്കുന്പോൾ ഇൻവെസ്റ്മെന്‍റ് സെമിനാറിന് അതിന്‍റെതായ പ്രാധാന്യം ഉണ്ട്.അതുകൊണ്ടു കേരളാ കണ്‍വെൻഷനിലേക്കും ബിസിനസ് സെമിനാറിലേക്കും എല്ലാ സംരംഭകരേയും സ്വാഗതം ചെയുന്നു

കേരളാ കണ്‍ വൻഷനു ശേഷം നിരവധി പരിപാടികൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നടക്കും പിന്നീട് 2018 ജൂണ്‍ അവസാനം,ജൂലൈ ആദ്യ വാരങ്ങളിലായി ഫൊക്കാനയുടെ അന്തർ ദേശീയ കണ്‍വൻഷൻ അമേരിക്കയുടെ ആദ്യ തലസ്ഥാനം എന്ന സാഹോദര്യ നഗരമായ ഫിലഡൽഫിയയിൽ നടക്കും.ഫിലാഡൽഫിയ കണ്‍വൻഷന്‍റെ ചെയര്മാന് എന്ന നിലയിൽ ഒരു ചരിത്ര മുഹൂർത്തത്തിന് തുടക്കം കുറിക്കുന്ന ഒരു കണ്‍വൻഷൻ ആയി ഫിലാഡൽഫിയ കണ്‍വൻഷൻ മാറ്റുക എന്ന ലക്ഷ്യമാണ് എനിക്കുള്ളത് .വളരെ അടുക്കും ചിട്ടയോടും കുടി നടത്തപ്പെടുന്ന മനോഹരമായ ഉത്സവം ആക്കി മാറ്റുവാൻ എല്ലാ അമേരിക്കൻ മലയാളികളുടെയും പിന്തുണ ഉണടാകണമെന്നും മാധവൻ ബി നായർ അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം