ഇന്‍റഗ്രിറ്റി ഇൻ മാർട്ടിയൽ ആർട്സ് ഉദ്ഘാടനം ചെയ്തു
Saturday, May 20, 2017 8:27 AM IST
ഡാളസ്: കരോൾട്ടണിൽ ഇന്‍റഗ്രിറ്റി ഇൻ മാർട്ടിയൽ ആർട്സിന്‍റെ (Itntergrtiy in Martial Arts) ഉദ്ഘാടനം മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു.

കുട്ടികളിൽ നല്ല ശീലം വളർത്തുക, സമപ്രായക്കാരായ കുട്ടികളുടെ അമിത സമ്മർദ്ദത്തെ അതിജീവിക്കുക, സ്വയം സംരക്ഷിക്കുക, മാതൃകാനുസൃതമായ നല്ല ചിന്താഗതികളിലൂടെ ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂബി അലക്സാണ്ടർ മകൾ പ്രിയ അലക്സാണ്ടർ, മൈക്കിൾ ബോൾട്ടൻ എന്നിവർ ചേർന്ന് ഇന്‍റഗ്രിറ്റി ഇൻ മാർടിയൽ ആർട്സ് എന്ന പേരിൽ ഒരു സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ജൂബിയും പ്രിയയുമാണ് സ്ഥാപനത്തിന്‍റെ അമരക്കാർ.രണ്ടുപേരും കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ്. നേടിയവരാണ്.

തുടക്കത്തിൽ തന്നെ 30 ൽ പരം കുട്ടികൾ പരിശീലനം ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5.30 മുതൽ രാത്രി എട്ടു വരെയും ശനി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പരിശീലന സമയങ്ങൾ. (1103 South Josey lane, Suite 702, Carrollton, TX-75006) ആറു വർഷത്തെ നിരന്തര പരിശീലനത്തിനൊടുവിലാണ് ജൂബിയും മകളും കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് നേടിയത്. ഏകാഗ്രത, ധൈര്യം, ആത്മവിശ്വാസം എന്നിവ പുതിയ തലമുറയിലെ കുട്ടികളിൽ വളർത്തിയെടുക്കും എന്ന ഉറച്ച വിശ്വാസത്തോടെയാണ് ജൂബിയും കൂട്ടരും ഈ സ്ഥാപനവുമായി മുന്നോട്ട് പ്രയാണം തുടങ്ങുന്നത്. സഹായത്തിനായി ഭാര്യ ഷൈനിയും കൂട്ടിനുണ്ട്.

ചടങ്ങിൽ മാർത്തോമ്മ ചർച്ച് ഡാളസ് കരോൾട്ടണ്‍ ഇടവക വികാരി റവ: വിജു വർഗീസ് അധ്യക്ഷത വഹിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം