അറ്റ്ലാന്‍റിക് റീജിയണ്‍ യുവജനോത്സവം: രജിസ്ട്രേഷൻ മേയ് മാസം 29 ന് അവസാനിക്കും
Friday, May 19, 2017 6:59 AM IST
ഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജിയണ്‍ യുവജനോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ഈ മാസം 29 ന് അവസാനിക്കുമെന്ന് റീജിയണ്‍ വൈസ് പ്രസിഡന്‍റ് സാബു സ്കറിയ, പിആർഒ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു.

ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8:30 വരെ ഫിലാഡൽഫിയ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്, ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിജയികൾ 2018 ൽ ചിക്കാഗോയിൽ അരങ്ങേറുന്ന അന്തർദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും..

ഈ യുവജനോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2017 മെയ് മാസം29 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്, ഡെലവെയർ, പെൻസിൽവാനിയ, ന്യൂ ജേഴ്സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പി ആർ ഓ സന്തോഷ് എബ്രഹാം പറഞ്ഞു .

കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ ( റീജിണൽ വൈസ് പ്രസിഡന്‍റ് ) 2679807923, ജോജോ കോട്ടൂർ (സെക്രട്ടറി) 6103089829, ബോബി തോമസ് (ട്രഷറർ ) 8628120606, ഹരികുമാർ രാജൻ (ആർട്സ് ചെയർമാൻ ) 9176797669, സന്തോഷ് എബ്രഹാം (പി ആർ ഒ ) 2156056914.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള