ഷിക്കാഗോ ക്നാനായ ഫൊറോനായിൽ 40 മണിക്കൂർ ആരാധന
Thursday, May 18, 2017 7:58 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ നാൽപ്പതു മണിക്കൂർ ആരാധന, പരിശുദ്ധ കുർബാനയുടെ തിരുന്നാൾ ദിവസമായ ജൂണ്‍ 15 വ്യാഴാഴ്ച വൈകിട്ട് 7നുള്ള ദിവ്യബലിയോടെ ആരംഭിക്കും.

അമേരിക്കൻ ഐക്യനാടുകളിൽ ഇദംപ്രദമായി ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ആരംഭിച്ച നാൽപ്പതു മണിക്കൂർ ആരാധന ഈവർഷവും ഫൊറോനാ ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്തിന്‍റെ മുഖ്യകാർമ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആരംഭിക്കുന്നു. തുടർന്ന് യുവജനവർഷം പ്രമാണിച്ച് യുവതിയുവാക്കളെ സമർപ്പിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും, ദന്പതിമാർക്കും കുടുംബങ്ങൾക്കുവേണ്ടിയും, സന്യസ്തർക്കും, ദൈവവിളിക്കുമായും പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കും.
ഷിക്കാഗോ ക്നാനായ കത്തോലിക്ക വികാരി ജെനറാൾ മോണ്‍. തോമസ് മുളവനാൽ, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബാബു മഠത്തിപറന്പിൽ, ഫാ. പോൾ ചാലിശ്ശേരി, അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, തുടങ്ങിയ അഭിഷിക്തരും, വിവിധ കൂടാര യോഗങ്ങൾ, മിനിസ്ട്രികൾ, ജീസസ് യൂത്ത്, സഹോദര ഇടവക സമൂഹങ്ങൾ, മതബോധന വിദ്യാർത്ഥികൾ, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ് ആരാധനക്ക് നേതൃത്വം നല്ക്കുന്നത്. എല്ലാദിവസവും ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വചനസന്ദേശം, രോഗശാന്തി ശുശ്രൂഷകൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, അഭിഷേക പ്രാർത്ഥനകൾ എന്നിവയുണ്ടായിരിക്കും.

ഞായറാഴ്ച വൈകുന്നേരം 5നു മോണ്‍. തോമസ് മുളവനാലിന്‍റെ മുഖ്യകാർമികത്വത്തിലും, ഫാ. പോൾ ചാലിശ്ശേരി, ഫാ. എബ്രാഹം മുത്തോലത്ത്, എന്നിവരുടെ സഹകാർമികത്വത്തിലുമുള്ള ദിവ്യബലിയെ തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും സമാപനവും നടക്കും. ഇടവക പതിനൊന്നാം വർഷം പിന്നിടുന്പോൾ, ദൈവ വചനം ശ്രവിച്ചു ധ്യാനിച്ച് ദൈവസന്നിധിയിൽ സ്വർഗീയാനുഭൂതിയിൽ ലയിക്കുവാൻ ഏവരേയും ക്ഷണിക്കുന്നുവെന്ന് വികാരി ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാന്പുഴ (ട്രസ്റ്റി കോഡിനേറ്റർ), ട്രസ്റ്റിമാരായ മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറർ സണ്ണി മുത്തോലത്ത്, പി.ആർ.ഒ. ബിനോയി കിഴക്കനടി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ബിനോയി കിഴക്കനടി