ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് കോണ്‍ഫറൻസ് സ്പോണ്‍സർമാരായി പ്രമുഖർ രംഗത്ത്
Thursday, May 18, 2017 6:54 AM IST
ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് കോണ്‍ഫറൻസിന് അരങ്ങൊരുങ്ങുന്പോൾ സ്പോണർഷിപ്പ് സൗഹൃദത്തിന്‍റെ ആവർത്തനമൊരുക്കുകയാണ് കാർഷിക ശാസ്ത്രജ്ഞനായ ഡോ. മാണി സ്കറിയയും നടനും കവിയും സാഹിത്യകാരനും സർവോപരി മാധ്യമ സ്നേഹിയുമായ തന്പി ആന്‍റണിയും.

ന്യൂജേഴ്സിയിൽ 2013 ൽ നടന്ന നാലാാമത് പ്രസ്ക്ലബ്ബ് കോണ്‍ഫറൻസിന്‍റെ സ്പോണ്‍സറായിരുന്നു തന്പി ആന്‍റണി. ഡോ. മാണി 2015 ൽ നടന്ന ആറാമത് കോണ്‍ഫറൻസിന്‍റെയും സാന്പത്തിക സഹായകനായി. ഇവർക്കൊപ്പം കെ.എച്ച്. എൻ.എ (കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക) അരിസോണ പ്രസിഡന്‍റ് ഡോ. സ തീഷ് അന്പാടിയും സ്പൊണ്‍സർഷിപ്പുമായി രംഗത്തുണ്ട്.

കോട്ടയം സ്വദേശിയും ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റി അംഗവുമായ ഡോ, മാണി സ്കറിയ ലോക പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനാണ്. കോട്ടയം ബസേലിയോസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നി വിടങ്ങളിൽ നിന്നും ബിരുദ ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കിയ ഡോ. മാണി സ് കറിയ അമേരിക്കയിലെ പ്രശസ്തമായ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്ച്. ഡി നേടിയത്. യു.എസ് അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്‍റിലും ടെക്സസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് അഗ്രിക്കൾച്ചറിലും, ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലും പ്രവർത്തി ച്ചിട്ടുളള ഡോ. മാണി സിട്രസ് ഉൽപ്പാദനത്തിലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2013 ൽ റിട്ടയർ ചെയ്തെങ്കിലും ടെക്സസ് അഗ്രിക്കൾച്ചറൽ കമ്മിറ്റി ഉപദേഷ്ടാവായും കോളജ് ഓഫ് സയൻസ് അഡ്വൈസറായും ഇപ്പോഴും പ്രവർത്തിക്കുന്നു.