ലക്കി കുര്യൻ എവർറോളിംഗ് ട്രോഫി ജോതം സൈമണ്
Thursday, March 30, 2017 6:06 AM IST
ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമ ഭദ്രാസന സണ്‍ഡേസ്കൂൾ പരീക്ഷയിൽ ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ഇടവകയിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ച ജോതം സൈമണിന് ലക്കി കുര്യൻ എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു.

മാർച്ച് 26ന് ഡാളസ് സെന്‍റ് പോൾസ് ചർച്ചിൽ നടന്ന ചടങ്ങിൽ റവ. ഷൈജു പി. ജോണ്‍ ട്രോഫി സമ്മാനിച്ചു. സണ്‍ഡേ സ്കൂൾ സൂപ്രണ്ട് ബിന്ദു ജോസഫ്, ഇടവക ട്രസ്റ്റി ഉമ്മൻ ജോണ്‍, സെക്രട്ടറി ലിജു തോമസ് എന്നിവരും ഇടവകയിലെ മറ്റു സംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

സാമുവൽ കുര്യൻ- ലാലി ദന്പതികളുടെ മകൻ ലക്കി കുര്യന്‍റെ സ്മരണാർഥം സ്ഥാപിച്ചതാണ് എവർ റോളിംഗ് ട്രോഫി. ഇവിടെ ജനിച്ചു വളർന്ന ബാബു പി സൈമണ്‍ - ലിജി ദന്പതികളുടെ മകനായ ജോതം മലയാള ഭാഷയിൽ പ്രസംഗിക്കുന്നതിലും ഗാനങ്ങൾ ആലപിക്കുന്നതിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും വാദ്യോപകരണങ്ങളിലും ഉന്നത നിലാവം പുലർത്തുന്ന ജോതം സൈമണ്‍ ഭാവി വാഗ്ദാനമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ