ഹാർട്ട്ഫോർഡ് സീറോ മലബാർ മിഷന് പുതിയ പാരീഷ് കൗണ്‍സിൽ
Thursday, March 30, 2017 5:55 AM IST
കണക്ടിക്കട്ട്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഹാർട്ട്ഫോർഡ് സെന്‍റ് തോമസ് സീറോ മലബാർ മിഷനിലെ 2017-18 വർഷത്തേക്കുള്ള പാരീഷ് കൗണ്‍സിൽ നിലവിൽ വന്നു.

ഇടവകയിലെ ഏഴ് വാർഡുകളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, സണ്‍ഡേസ്കൂൾ, മെൻസ് ഫോറം, വിമൻസ് ഫോറം എന്നിവയുടെ കോഓർഡിനേറ്റർമാർ, യുവജനങ്ങൾ ഉൾപ്പടെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന 14 അംഗ കമ്മിറ്റിയാണ് പാരീഷ് കൗണ്‍സിൽ.

അരുണ്‍ ജോസ്, ജോബി അഗസ്റ്റിൻ എന്നിവർ കൈക്കാരന്മാരും ഏഴു വാർഡുകളെ പ്രതിനിധീകരിച്ച് മാത്യൂസ് കല്ലുകളം (സെന്‍റ് ജോസഫ്), ജോസഫ് ചാക്കോ (സെന്‍റ് മേരീസ്), റോണി എഡ്വേർഡ് ജോസഫ് (സെന്‍റ് അൽഫോൻസ), ബിനോയി സ്കറിയ (സെന്‍റ് ചാവറ), അരുണ്‍ ജോസ് (സെന്‍റ് എവുപ്രാസ്യാ), ഡിഫിൻ കള്ളിക്കാട്ട് (സെന്‍റ് തോമസ്), ടോം ജോസഫ് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ) എന്നിവരും ലൂക്ക് ടി. ഫ്രാൻസിസ് (മെൻസ് ഫോറം), സ്റ്റെഫി ജോർജ് (വിമൻസ് ഫോറം), ജോബി അഗസ്റ്റിൻ (സണ്‍ഡേ സ്കൂൾ) എന്നിവരും സംഘടനകളെ പ്രതിനിധീകരിച്ചും നോമിനേറ്റ് ചെയ്യപ്പെട്ടവരായി ക്രിസ്റ്റഫർ ചാക്കോ, ലീന കുന്തറ എന്നിവരും യുവജന പ്രതിനിധികളായി റിജോയി അഗസ്റ്റിൻ, നീന ആൻ തോമസ് എന്നിവരും ചേർന്നതാണ് പുതിയ പാരീഷ് കൗണ്‍സിൽ. ക്രിസ്റ്റഫർ ചാക്കോ പാസ്റ്ററൽ കൗണ്‍സിൽ മെംബറായും നീന ആൻ തോമസ് കൗണ്‍സിൽ സെക്രട്ടറിയായും കുര്യൻ മണിയങ്ങാട്ട് ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

വെസ്റ്റ് ഹാർട്ട്ഫോർഡ് സെന്‍റ് ഹെലേന ദേവാലയത്തിൽ ഫെബ്രുവരി 26നു ഞായറാഴ്ച വി. കുർബാന മധ്യേ മിഷൻ ഡയറക്ടർ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്‍റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ സ്ഥാനമൊഴിയുന്ന കൈക്കാര·ാരായ ബേബി മാത്യു കുടക്കച്ചിറ, ജോർജ് ജോസഫ് ചെത്തികുളം എന്നിവർക്കും പാരീഷ് കൗണ്‍സിൽ അംഗങ്ങളുടെ നിസ്വാർഥമായ സേവനത്തിനും ഇടവക സമൂഹം ആശംസകൾ നേർന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം