ലിബർട്ടീസ് യൂണിയൻ പാനൽ ചർച്ച നടത്തി
Wednesday, March 29, 2017 8:37 AM IST
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ ഇന്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ ACLU (American Civil Liberties Union) ബ്രോവാർഡ് കൗണ്ടി പ്രസിഡന്‍റ് അലക്സ് പാട്രിക് ജോണ്‍സണും മറ്റ് മൂന്ന് അറ്റോർണിമാരും ചേർന്ന് സമകാലീന പ്രധാന വിഷയമായ "പ്രവാസികളും എക്സിക്യൂട്ടീവ് ഓർഡറുകളും’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.

മാർച്ച് 18ന് ബ്രോവാർഡ് കൗണ്ടി ലൈബ്രറിയിൽ നടന്ന ചർച്ചയിൽ നിങ്ങളുടെ അവകാശങ്ങൾ അറിയുക (know your rights) എന്ന സുപ്രധാന വിഷയത്തെപ്പറ്റി അറ്റോർണിമാർ പ്രധാനമായും ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങൾ "first amendment right' ആയ സംസാരിക്കാതിരിക്കാനുള്ള അവകാശം (right to remain silent or Miranda right), നിയമസഹായം ലഭിക്കാനുള്ള അവകാശം right to have a lawyer എന്നിവയും "fifth amendment right' ആയ സ്വയം കുറ്റപ്പെടുത്തി വിചാരണ ചെയ്യപ്പെടാതിരിക്കാനുള്ള അവകാശവും right against self incrimination ആയിരുന്നു.

എക്സിക്യൂട്ടീവ് ഓർഡറുകളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ പൗര·ാരുടെയും ഗ്രീൻ കാർഡ് ഉള്ളവരുടെയും മറ്റ് ഇമിഗ്രന്‍റ് വിഭാഗത്തിൽ ഉള്ളവരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നും അതേപ്പറ്റി സമൂഹത്തിൽ ബോധവത്കരണം ആവശ്യമുണ്ടെന്നും അറ്റോർണിമാർ ചൂണ്ടിക്കാട്ടി. പൗരന്മരല്ലാത്ത കുറ്റവാളികളെ തിരിച്ചയക്കുന്നതും (deportation) വ്യാപകമായിട്ടുണ്ട്. ചർച്ചകൾക്കു ശേഷം ACLU, അമേരിക്കൻ ഇമിഗ്രേഷൻ ലായർ അസോസിയേഷൻ എന്നിവർ ലഘുലേഖകളും വിതരണം ചെയ്തു. ക്രിമിനൽ ലായർ വില്യം ബാർനർ, ഇമിഗ്രേഷൻ ലോയർ മഞ്ജു കലിനിടി, ഇമിഗ്രേഷൻ ലോയർ ഇസബെൽ കസ്റ്റ്ടീയൊ, ബ്രോവാർഡ് കൗണ്ടി സ്കൂൾ ബോർഡ് മെംബർ റോബിൻ ബാർടിമാൻ, ഹിസ്പാനിച്ച് കൊയാലിഷൻ ഡയറക്ടർ മർലീൻ അരിബാസ്, ഇന്ത്യൻ കമ്യൂണിറ്റി ലീഡർ സാജൻ കുര്യൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് South Asian American Democratic Caucus (SAADeC), FOMA, FOKANA, INOC, കേരള സമാജം, നവകേരള, മയാമി മലയാളി അസോസിയേഷൻ, കൈരളി, പാംബീച്ച് അസോസിയേഷൻ, കേരള ഹിന്ദു അസോസിയേഷൻ എന്നീ സംഘടനാ നേതാക്കളും മറ്റ് പ്രമുഖരും പങ്കെടുത്തു. അവകാശ സംരക്ഷണത്തിനും സമൂഹ ബോധവത്കരണത്തിനുമായി ഇത്തരം ചർച്ചകൾ വീണ്ടും സഘടിപ്പിക്കുമെന്ന് ഡോ. സാജൻ കുര്യൻ പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം