ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ സുവനീർ കിക്ക് ഓഫ് ചെയ്തു
Wednesday, March 29, 2017 8:26 AM IST
ഫിലഡൽഫിയ: ഫോമായുടെ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ സുവനീർ കിക്ക് ഓഫ് ചെയ്തു. മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ കൂടിയ യോഗത്തിൽ ഫോമാ ജുഡീഷ്യൽ കൗണ്‍സിൽ അംഗം പോൾ സി. മത്തായി ഫണ്ട് ധന സമാഹരണ കമ്മിറ്റി ചെയർമാൻ അനിയൻ ജോർജിന് പ്രഥമ സ്പോണ്‍സർഷിപ്പ് ചെക്ക് കൈമാറി സുവനീർ കിക്ക്ഓഫ് ചെയ്തു.

തുടർന്നു കണ്‍വൻഷൻ ചെയർമാൻ അലക്സ് ജോണ്‍, കാൻജ് (KANJ) പ്രസിഡന്‍റ് സ്വപ്ന രാജേഷ്, അജിത് ഹരിഹരൻ, ജയിംസ് ജോർജി, മാപ്പ് പ്രസിഡന്‍റ് അനു സ്കറിയ, ചെറിയാൻ കോശി, തോമസ് ചാണ്ടി, കാൻജ് നേതാക്കളായ ഹരികുമാർ രാജൻ, സിറിയക് കുര്യൻ തുടങ്ങിയവരിൽ നിന്നും ട്രഷറർ ബോബി തോമസ് സ്പോണ്‍സർഷിപ്പ് ചെക്കുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസംഗിച്ച ഫോമാ ദേശീയ ജനറൽ സെക്രട്ടറി ജിബി തോമസ് മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ സുവനീർ സംരംഭവും അതിനോടുള്ള ആത്മാർഥതയും ഇതര റീജണുകൾക്കും അംഗസംഘടനകൾക്കും മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു.

ജൂണ്‍ മൂന്നിന് ഫിലഡൽഫിയായിൽ നടക്കുന്ന ഫോമാ റീജണൽ യുവജനോത്സവ വേദിയിൽ സുവനീർ പ്രകാശനം ചെയ്യുമെന്ന് സാബു സ്കറിയ അറിയിച്ചു.

സമകാലീന സാഹിത്യസൃഷ്ടികളും ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഉൾപ്പെടുത്തുന്നതിനു പുറമേ പ്രവാസി മലയാളികൾ അവശ്യം അറിഞ്ഞിരിക്കേണ്ട വാണിജ്യസ്ഥാപനങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങൾ കൂടി സുവനീറിൽ ഉണ്ടായിരിക്കും. അമേരിക്കൻ മലയാളികളുടെ അനുദിന ജീവിതത്തിൽ റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന സുവനീറിന് പിന്നിൽ RVP സാബു സ്കറിയ, സെക്രട്ടറി ജോജോ കോട്ടൂർ, ട്രഷറർ ബോബി തോമസ്, ധന സമാഹരണ കമ്മിറ്റി ചെയർമാൻ അനിയൻ ജോർജ്, കണ്‍വൻഷൻ ചെയർമാൻ അലക്സ് ജോണ്‍ എന്നിവർക്കൊപ്പം ചീഫ് എഡിറ്റർ സന്തോഷ് ഏബ്രഹാം, അസോസിയേറ്റഡ് എഡിറ്റർ ജോസഫ് ഇടിക്കുള എന്നിവരുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ബോർഡും പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്