മത്തായി മാത്യു നിര്യാതനായി
Tuesday, March 28, 2017 11:35 PM IST
ഹൂസ്റ്റണ്‍: ദീർഘവർഷങ്ങളായി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കാവുംഭാഗം കുന്നച്ചപണിക്കർ വീട്ടിൽ മത്തായി മാത്യു (71) മാർച്ച് 27-നു തിങ്കളാഴ്ച നിര്യാതനായി. ഭാര്യ: സാറാമ്മ മാത്യു പെരുന്പാവൂർ വെങ്കോല മല്യത്ത് കുടുംബാംഗമാണ്.

മക്കൾ: ബിന്ദു ഐസക്ക് (ഓസ്റ്റിൻ), റോയി മാത്യു (ഹൂസ്റ്റണ്‍). മരുമകൻ: ടോണി ഐസക് (ഓസ്റ്റിൻ). കൊച്ചുമക്കൾ: അയൻ, അലീന. സഹോദരങ്ങൾ: പരേതയായ അമ്മിണി, കുഞ്ഞുമോൾ- ജോയിക്കുട്ടി (ഹൂസ്റ്റണ്‍), ലീല- ബാബു (ഹൂസ്റ്റണ്‍).

പൊതുദർശനം മാർച്ച് 31-നു വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒന്പതുവരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ. (5810, Almeda Genoa Rd, Huston, TX 77048).

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ ഒന്നിനു ശനിയാഴ്ച രാവിലെ 8.30-നു ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്നു 9.30-നു പെയർലാന്‍റ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിലെ (1310, Main Street, Pearland) ശുശ്രൂഷകൾക്കുശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

റിപ്പോർട്ട്: ജീമോൻ റാന്നി