ഹൂസ്റ്റണ്‍: അമേരിക്കയിൽ സ്ഥിര താമസമാക്കിയ റാന്നി കുളന്പാല കൂടത്തിനാലിൽ കുടുംബത്തിൽ അംഗങ്ങളുടെ ആറാമത് ഒത്തുചേരൽ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
മാർച്ച് 10, 11, 12 (വെള്ളി, ശനി, ഞായർ) തീയതികളിൽ ടെക്സസിലെ പലസ്റ്റീനിലുള്ള ലെയ്ക്ക് വ്യൂ യുണൈറ്റഡ് മെതഡിസ്റ്റ് കോണ്‍ഫറൻസ് സെന്‍ററിലായിരുന്നു കുടുംബസംഗമം. നാട്ടിൽ നിന്ന് സന്ദർശനത്തിനെത്തിയ കുടുംബാംഗങ്ങളടക്കം എണ്‍പതോളം പേർ യോഗത്തിൽ പങ്കെടുത്തു.
ശനിയാഴ്ച നടന്ന ടാലന്‍റ് നൈറ്റിൽ ചെണ്ടമേളം, മാർഗംകളി, സ്കിറ്റുകൾ, നൃത്തങ്ങൾ, പാട്ടുകൾ തുടങ്ങിയ പരിപാടികൾ അരങ്ങേറി. ഞായറാഴ്ച രാവിലെ എട്ടിന് ചാപ്പലിൽ പ്രത്യേക ആരാധനയും ക്രമീകരിച്ചു.
മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജോർജ് മാത്യു എംസിയായി പരിപാടികൾ നിയന്ത്രിച്ചു. ബിസിനസ് സെഷനിൽ ജോണ്‍ തോമസ്, ജോണ്‍ ഏബ്രഹാം, മേരി ജോണ്‍, ജോണ്‍ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. മോനു ഡാളസ് നന്ദി പറഞ്ഞു. റജി ജേക്കബ്, മാത്യു ജേക്കബ്(കൊച്ചുമോൻ), ഷിബു ടി. ജോർജ്, മിന്നി ഏബ്രഹാം, ബിന്ദു, എഡിസണ്‍ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജീമോൻ റാന്നി