ഉപദേശകസമിതിയെ തെരഞ്ഞെടുത്തു
Sunday, March 26, 2017 3:18 AM IST
ഡാളസ്: മാർച്ച് 19-നു ഞായറഴ്ച നടന്ന ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം പ്രശസ്തരും, പൊതുജനസമ്മതരും,ദീർഘകാല സംഘടനാ പാരന്പര്യവുമുള്ള നാലു അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു.

എബ്രഹാം തെക്കേമുറി ചെയർമാനായുള്ള ഈ സമിതിയിൽ പ്രൊഫ. ഫിലിപ്പ് തോമസ് സി പി എ., പ്രൊഫ. സോമൻ. വി ജോർജ്, എബി മക്കപ്പുഴ എന്നിവർ അംഗങ്ങളായിരിക്കും. ഈ സമിതിയുടെ കാലാവധി അഞ്ചു വർഷത്തേക്കായിരിക്കും