കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതനായ നേതാവ് ഉമ്മന്‍ചാണ്ടി: പി സി വിഷ്ണുനാഥ്
Sunday, March 26, 2017 3:17 AM IST
ഷിക്കാഗോ: കെപിസിസി പ്രസിഡന്‍റ് ആയി കേരളത്തിൽ കോണ്‍ഗ്രസിനെ നയിക്കാൻ ഏറ്റവും ഉചിതനായ നേതാവ് ഉമ്മൻചാണ്ടി ആണെന്ന് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽ യുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. മലയാള മയൂരം ടിവിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുര്യൻ പ്രാക്കാനത്തോടൊപ്പം ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, അമേരിക്കയിലെ പ്രമുഖ സമൂഹ്യ പ്രവർത്തകൻ പോൾ കറുകപ്പള്ളിൽ, രാഷ്ട്രീയ നിരീക്ഷകൻ ജയിംസ് കൂടൽ, കാനഡയിലെ മാധ്യമ പ്രവർതകൻ വിനോദ് ജോണ്‍, രാഷ്ട്രീയ നിരീക്ഷകൻ സുരേഷ് നെല്ലിക്കോട് തുടഞ്ഞിയവർ ഈ സംവാദത്തിൽ പങ്കെടുത്തു.യുട്യൂബ് ലിങ്ക്: https://www.youtube.com/watch?v=uOoHBYTZjKw

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം