ന്യൂജേഴ്സി എക്യുമെനിക്കൽ വേൾഡ് ഡേ ഓഫ് പ്രെയർ നാലിന്
Wednesday, March 1, 2017 5:31 AM IST
ന്യൂജേഴ്സി: ലോകമൊട്ടാകെയുള്ള വിവിധ ക്രൈസ്തവ സഭകളിലെ വനിതകളുടെ എക്യുമെനിക്കൽ കൂട്ടായ്മ ആഗോള തലത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള വേൾഡ് ഡേ ഓഫ് പ്രെയർ മാർച്ച് നാലിന് (ശനി) എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ നടക്കും.

ഓരോ വർഷവും ഓരോ രാജ്യങ്ങളാണ് പ്രാർഥന രീതികളെക്കുറിച്ച് പ്രബന്ധങ്ങൾ ചിട്ടപ്പെടുത്തുന്നത്. അതിനായി ഈ വർഷം ഫിലിപ്പീൻസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന പ്രാർഥന സമ്മേളനത്തിന് സീറോ മലബാർ ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നേതൃത്വം നൽകും. പ്രസിഡന്‍റ് ഫാ. ജേക്കബ് ക്രിസ്റ്റി അധ്യക്ഷത വഹിക്കും. ന്യൂ ജേഴ്സിയിലെ വിവിധ സഭകളായ സീറോ മലബാർ കത്തോലിക്കാ സഭ, മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ, മാർത്തോമ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്നിവിടങ്ങളിൽനിന്നുള്ള പുരോഹിത ശ്രേഷ്ടരും അല്മായരും സമ്മേളനത്തിൽ പങ്കെടുക്കും.

ചെയർമാൻ റവ. ഡോ. ജേക്കബ് ഡേവിഡ്, പ്രസിഡന്‍റ് ഫാ. ജേക്കബ് ക്രിസ്റ്റി, ക്ലർജി വൈസ് പ്രസിഡന്‍റ് ഫാ. ആകാശ് പോൾ, ലേ വൈസ് പ്രസിഡന്‍റ് ജേക്കബ് ജോസഫ്, ജനറൽ സെക്രട്ടറി മാത്യു ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി ഷൈജ ജോർജ് , ട്രഷറർ ഫ്രാൻസിസ് പള്ളുപ്പേട്ട, ജോയിന്‍റ് ട്രഷറർ എം.സി. മത്തായി, പ്രോഗ്രാം കോഓർഡിനേറ്റർ ജൈജോ പൗലോസ്, ജോയിന്‍റ് പ്രോഗ്രാം കോഓർഡിനേറ്റർ മരിയ തോട്ടുകടവിൽ, വിമൻസ് കോഓർഡിനേറ്റർ സ്മിത പോൾ, ജോയിന്‍റ് വിമൻസ് കോഓർഡിനേറ്റർ ഡോ. സോഫി വിൽസണ്‍, ക്വയർ ഡയറക്ടർ റവ. ഡോ. ജേക്കബ് ഡേവിഡ്, ക്വയർ കോഓർഡിനേറ്റർ നീതു ജോണ്‍സ്, ക്ലർജി കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ്, യൂത്ത് കോഓർഡിനേറ്റർ സാറാ പോൾ, ഓഡിറ്റർ മേഴ്സി ഡേവിഡ്, മീഡിയ കോഓർഡിനേറ്റർ ജോസഫ് ഇടിക്കുള തുടങ്ങിയവരാണ് സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള