വർഗീസ് നൈനാൻ (അനു–44) സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി
Monday, February 27, 2017 1:54 AM IST
ന്യുയോർക്ക്: തിരുവല്ല ചെറ്റിച്ചേരിൽ സി.ജി. നൈനന്റെയും മറിയാമ്മയുടെയും ഏക പുത്രൻ വർഗീസ് നൈനാൻ (അനു –44) സ്റ്റാറ്റൻ ഐലൻഡിൽ ഫെബ്രുവരി 23നു നിര്യാതനായി.

തുമ്പമൺ നോർത്ത് പാറയിൽ കുടുംബാംഗം ലിൻഡ വർഗീസ് (ആർഎൻ, സീവ്യു ഹോസ്പിറ്റൽ) ആണ് ഭാര്യ. വിദ്യാർഥികളായ അഞ്ജലി, ആൽ വിൻ, ആരൺ എന്നിവർ മക്കളാണ്. ആൻസി നൈനാൻ ഏക സഹോദരി.

സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് അംഗമാണ് പരേതൻ.
നാഗർകോവിൽ എസ്എ രാജാ എഞ്ചിനിയറിംഗ് കോളജിൽ നിന്നു ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ ശേഷം 1998ൽ ന്യുയോർക്കിൽ എത്തി. ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ (എംടിഎ) റോഡ് കാർ ഇൻസ്പെക്ടർ ആയിരുന്നു.

പൊതു ദർശനം ഫെബ്രുവരി 26–നു ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒമ്പതു വരെ സെന്റ് ജോർജ് ദേവാലയത്തിൽ. ഫെബ്രുവരി 27–നു തിങ്കൾ രാവിലെ ഒമ്പതിനു സംസ്കാര ശൂശ്രൂഷ സെന്റ് ജോർജ് ദേവാലയത്തിൽ (28 സൺസെറ്റ് അവന്യു, സ്റ്റാറ്റൻ ഐലൻഡ്). തുടർന്നു ഫെയർവ്യൂ സെമിത്തേരിയിൽ സംസ്കാരം. (1852 വിക്ടറി ബുളവാർഡ്, സ്റ്റാറ്റൻ ഐലൻഡ്ന്യു യോർക്ക് 10314)

സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി ഫാ. അലക്സ് കെ. ജോയി ശൂശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധി പേർ അനുശോചിച്ചു. ബിജു ചെറിയാൻ, ന്യൂയോർക്ക് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം