‘നാമ’ത്തിന് പുതിയ സാരഥികൾ, പുതിയ ദിശകൾ
Sunday, February 26, 2017 12:38 AM IST
ന്യൂജഴ്സി: അമേരിക്കൻ മലയാളികളുടെ കലാസാഹിത്യസാംസ്കാരിക വേദിയും പ്രതികരണ കൂട്ടായ്മയുമായ നാമത്തിനു പുതിയ സാരഥികളായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അധികാരകൈമാറ്റ ചടങ്ങു ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ നടന്നു. നാമത്തിന്റെ സ്‌ഥാപക ചെയർമാൻ മാധവൻ ബി നായർ സെക്രട്ടറി ജനറൽ ആയി നിയമിതനായി. മാലിനി നായർ –പ്രസിഡന്റ്, സജിത്ത് ഗോപിനാഥ് –സെക്രട്ടറി, അനിതാ നായർ –ട്രഷറർ ,അഡ്വൈസറി ബോർഡ് ചെയർമാൻ –ജിതേഷ് തമ്പി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ബൈലോയിൽ സാരമായ ഭേദഗതികൾക്കാണ് രണ്ടുവർത്തിലൊരിക്കൽകൂടുന്ന പൊതുയോഗം അംഗീകാരം നല്കിയിരിക്കുന്നത്. ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽവച്ചു നടന്ന പൊതുയോഗം ചെയർമാൻഎന്ന പദവി റദ്ദാക്കുകയും പകരം സെക്രട്ടറി ജനറൽ എന്ന പദവി സൃഷ്ടിക്കുകയും ചെയ്തു. നിലവിലെ ചെയർമാന്റെ സ്‌ഥാനവും അധികാരവുമാണ് സെക്രട്ടറി ജനറലിൽ നിക്ഷിപ്തമാകുന്നത്. വൈകിട്ട് എട്ടിനു ആരംഭിച്ച പൊതുയോഗത്തിൽ പ്രാദേശിക ഘടകത്തിൽനിന്നും നിരവധി പ്രതിനിധികൾ പങ്കെടുത്തു. സംഘടനയുടെ നയരൂപീകരണ പ്രവർത്തനങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്നതുമായ എല്ലാ അധികാരങ്ങളും നിർവ്വഹിക്കുന്ന ക്യാബിനറ്റായി മാധവൻ ജി നായർ നേതൃത്വംനല്കുന്ന ഗവേർണിംങ് കമ്മിറ്റി പ്രവർത്തിക്കും. സെക്രട്ടറി ജനറലായിരിക്കും ഇതിന്റെ അധ്യക്ഷൻ. പുതിയ പ്രസിഡന്റായി മാലിനി നായരും, സെക്രട്ടറിയായി സജിത്ത് ഗോപിനാഥും അനിതാ നായർ ട്രഷാറായുമുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയും ചുമതലയേറ്റു.

ഡോ. ഗീതേഷ് തമ്പി ചെർമാനായി പുതിയ അഡ്വൈസറി കമ്മിറ്റി നിലവിൽവന്നു. എല്ലാ സഹോദരസംഘടനകളുടെ പ്രസിഡന്റുമാർ ഈ കമ്മിറ്റിയിൽ മെമ്പറുമാരാണ്. മഞ്ച് പ്രസിഡന്റ് സൈമൺ ആന്റണി ഈ കമ്മിറ്റിയിൽ മെമ്പറാണെന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കൂടാതെ ആന്റണി വർഗീസ്, ഉലഹന്നാൻ, സുബ്രഹ്മണ്യൻ, സുനിൽനമ്പ്യാർ, രഞ്ജിത്പിള്ള എന്നിവരും നാമം ലൈഫ്മെമ്പർന്മാരായി വരും. എഡിസൺഹോട്ടലിലെ നയനാഭവും പ്രൗഢുമായ വേദി പിന്നീട് വിവിധ വിനോദപരിപാടികൾകൊണ്ടു ഉജ്‌ജ്വലമായി. ദിവ്യരായ സാംസ്കാരികസാഹിത്യസാമൂഹികപ്രവർത്തകരും നേതാക്കളും പങ്കെടുത്ത ചടങ്ങ് മലയാളികളുടെ ഒത്തൊരുമയും കലാസാംസ്കാരികമൂല്യവും വിളിച്ചോതുന്നതായിരുന്നു. സെക്രട്ടറി ജനറൽ ചടങ്ങിനു ദീപം തെളിച്ചു. അമേരിക്കൻ മലയാളികളുടെ അഭിമാനസ്തംഭമായ ഫൊക്കാനയുടെ, പ്രസിഡന്റ് തമ്പി ചാക്കോ, മലയാളി ചേമ്പർ ഓഫ് പ്രസിഡന്റ് വർഗ്ഗീസ് ഉലഹന്നാൻ, എഴുത്തുകാരൻ ഡോ.എകെബി പിള്ള എന്നിവരുടെ സാന്നിദ്ധ്യവും ചടങ്ങനു മാറ്റുകൂട്ടി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുൻ നാമം എക്സലൻസ് പുരസ്കാര ജേതാവും ചടങ്ങിൽ പങ്കെടുത്തു. ആൺകുട്ടികൾ കാഴ്ചവച്ച വർണശബമായ സമൂഹനൃത്തവും ഫാഷൻ ഷോയും പ്രേക്ഷകരെ ആകർഷിച്ചു. മുപ്പതു യുവതികൾ ചേർന്ന് അവതരിപ്പിച്ച നൃത്തനിശ ചടങ്ങിന്റെ അഴകിനു തിലകം ചർത്തി. സുമാനായർ, സജി ആനന്ദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം