ആൻ ആൻഡ്രൂസ് (ടിജിമോൾ) ന്യൂയോർക്കിൽ നിര്യാതയായി
Friday, February 24, 2017 3:55 AM IST
ന്യുയോർക്ക്: അറ്റോർണി ആൻ ആൻഡ്രൂസ് (ടിജിമോൾ–43) സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായി. വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ പി.കെ. ജോർജിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്. കൽക്കട്ടയിലായിരുന്നു കുടുംബം. 1979–ൽ അമേരിക്കയിലെത്തി.

കോട്ടയം പുകടിയിൽ പി.എ. ആൻഡ്രുസിന്റെയും ഏലിയാമ്മയുടെയും പുത്രൻ ഡോ. അലക്സ് ആൻഡ്രൂസ് ആണു ഭർത്താവ്. ഏക പുത്രൻ: ആരൻ. മൂത്ത സഹോദരി റേച്ചൽ തോമസ് (ടിപ്പിമോൾ–23) 1988ൽ കാറപകടത്തിൽ മരിച്ചിരുന്നു.

ആൽബനി ലോ സ്കൂളിൽ നിന്നു നിയമത്തിൽ മാസ്റ്റർ ബിരുദം നേടിയ ടിജിമോൾ ന്യു യോർക്കിൽ ബിവോന ആൻഡ് കോഹൻ പി.സിയിൽ കോർപ്പൊറേറ്റ് അറ്റോർണിയായി പ്രവർത്തിക്കുകയായിരുന്നു.
സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിലെ സജീവാംഗവും സൺഡേ സ്കൂൾ അധ്യാപികയുമായിരുന്നു.

പൊതുദർശനം: ഫെബ്രുവരി 24–നു വെള്ളി വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടുവരെ മാത്യൂസ് ഫ്യൂണറൽ ഹോം, 2508 വിക്ടറി ബുലവാർഡ്, സ്റ്റാറ്റൻ ഐലൻഡ്

സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 9.30നു സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, 28 സൺസെറ്റ് അവന്യു, സ്റ്റാറ്റൻ ഐലന്റിലും തുടർന്നു സംസ്കാരം മൊറേവിയൻ സെമിത്തേരി, 2205 റിച്ച്മണ്ട് റോഡ്, സ്റ്റാറ്റൻ ഐലൻഡ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ