പാർഥസാരഥി പിള്ളയ്ക്ക് ശാന്തിഗിരി പ്രതിഭ പുരസ്കാരം സമ്മാനിച്ചു
Wednesday, February 22, 2017 10:05 AM IST
ന്യൂയോർക്ക്: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രതിഭ പുരസ്കാരം ന്യൂയോർക്ക് വേൾഡ് അയ്യപ്പസേവാ ട്രസ്റ്റ് പ്രസിഡന്‍റ് കെ.എൻ. പാർത്ഥസാരഥി പിള്ളയ്ക്ക് സമ്മാനിച്ചു.

ശാന്തിഗിരി ആശ്രമത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രമാണ് അവാർഡ് സമ്മാനിച്ചത്. ഗുരുവനന്ദനത്തിന്‍റേയും ഗുരുപരന്പരയുടേയും മതേതരത്ത്വത്തിന്‍റേയും പ്രസക്തി ഈ കാലഘട്ടത്തിൽ വിളിച്ചോതുന്ന ഇടമാണ് ശാന്തിഗിരി എന്നും സ്വജീവിതം കൊണ്ട് ഗുരുപരന്പരയുടെ പ്രാധാന്യം സാക്ഷാത്കരിക്കുന്ന പൂജിതപീഠം സമർപ്പണം ആഘോഷം എന്തുകൊണ്ടും വളരെ പ്രത്യേകതയുള്ളതാന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റേയും സന്ദേശം പരത്തുന്ന ശാന്തിഗിരിയുടെ പ്രവർത്തനം ലോകം അറിയണമെന്ന് പാർഥസാരഥി പിള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഒമാനിലെ പാർലമെന്‍റ് അംഗം അഹമ്മദ് മുഹമ്മദ് യഹിയ അൽ ഹദാബി, നടിയും മുൻ എംപിയുമായ ഡോ. ഉർവശി ശാരദ, നാഷണൽ സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ മാനേജിംഗ് സിഇഒ മനീഷ് കുമാർ എന്നിവരും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ കരുണാകര ഗുരുവിന്‍റെ ത്യാഗജീവിതം വിവരിക്കുന്ന ന്ധഗുരുശിഷ്യദീപ്തി’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം സി.ദിവാകരൻ എംഎൽഎ നിർവഹിച്ചു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാച്ചല്ലൂർ അബ്ദുൾ സലിം മൗലവി, ഫാ. ജോസ് കിഴക്കേടം, ജമാ അത്തെ ഇസ് ലാമി തിരുവനന്തപുരം പ്രസിഡന്‍റ് ജനാബ് എച്ച് ഷഹീർ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.