ഫോമ അംഗസംഘടനകളുടെ സെഞ്ച്വറിയടിക്കും: ജിബി തോമസ്
Wednesday, February 22, 2017 4:46 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഹൃദയത്തിലേറ്റിയ ഫോമയെ 2018ഓടെ നൂറ് അംഗസംഘടനകളുടെ ബൃഹത്തായ ഫെഡറേഷനായി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി ജിബി തോമസ്. നിലവിൽ ഫോമയുടെ കുടക്കീഴിൽ 65 അസോസിയേഷനുകളാണുള്ളത്. 2018ൽ ഷിക്കാഗോയിൽ നടക്കുന്ന നാഷണൽ കണ്‍വൻഷന് തിരി തെളിയുന്പോൾ നൂറ് അംഗസംഘടനകളുടെ വലിയൊരു കൂടാരമാക്കി ഫോമയെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യവും സ്വപ്നവും. ഇതിനായി പല കർമപരിപാടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഒട്ടേറെ സംഘടനകൾ ഫോമയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ മലയാളികളെല്ലാം ഫോമയുടെ പ്ലാറ്റ്ഫോമിലെത്തും- ജിബി തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഏഴു ലക്ഷം മലയാളികളെ പ്രതിനിധീകരിക്കുന്ന ലോകമലയാളികളുടെ ഏറ്റവും വലിയ, സംഘടനകളുടെ സംഘടനയായി ഫോമയെ വളർത്തിയെടുക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്ന് സെക്രട്ടറി ജിബി തോമസ് വ്യക്തമാക്കി.