ഇന്ത്യൻ അസോസിയേഷൻ ഓഫ് ആഷ്ലി പോയിന്റ് ഉദ്ഘാടനം ചെയ്തു
Monday, January 16, 2017 1:10 AM IST
ഹൂസ്റ്റൺ: ഇന്ത്യൻ അസോസിയേഷൻ ഓഫ് ആഷ്ലി പോയിന്റ് എന്ന സംഘടനയുടെ ഉദ്ഘാടനം ജനുവരി ഏഴിനു ഹൂസ്റ്റണിലെ ട്രിനിറ്റി മാർത്തോമ പള്ളി ഹാളിൽ വച്ചു നടത്തപ്പെട്ടു. ചടങ്ങിൽ സുരേഷ് ബാബു, ജോൺ തോമസ്, എബ്രഹാം സ്കറിയ, ബിജു മുക്കറക്കാട്ട്, രാജേഷ് വർഗീസ്, ജോഷി മത്തായി , രാജേഷ് നായർ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .

തുടർന്നു നടന്ന കലാപരിപാടികൾ കാണികൾക്കു നയനവിരുന്നായി. ഹാങ്ക് ടേയ്റ്റ്, ജിയാൻസ് ടേയ്റ്റ്, ഷിബി അഭിലാഷ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ആഷ്ലി പോയിന്റ് കമ്യൂണിറ്റി യൂത്ത് വിംഗിന്റെ കലാപരിപാടികൾ ഉത്ഘാടനത്തിനു മാറ്റുകൂട്ടി. ഷിനു എബ്രഹാമിന്റെ നേതൃത്യത്തിൽ നടന്ന സംഗീതവിരുന്ന് കാണികൾക്കു ഹരമായി.



വിക്ടേഴ്സ് ഡെലി ഇന്ത്യൻ റെസ്റ്ററെന്റ് ഷെഫുകൾ ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നർ രുചിക്കൂട്ടിന്റെ വേറിട്ട ഒരു അനുഭവമായി . ഐഎഎപിയുടെ പ്രവർത്തനങ്ങൾ ആഷ്ലി പോയിന്റിലെ പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ മുൻപോട്ടു പോകുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി