വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം 14ന്
Friday, January 13, 2017 10:03 AM IST
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ഭക്‌തിനിർഭരമായ ശരണഘോഷമുഖരിതമായ അന്തരീഷത്തിൽ ജനുവരി 14ന് (ശനി) ആഘോഷിക്കുന്നു.

രാവിലെ അയപ്പ സുബ്രഭാതത്തോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനുട്ടിനും പബസദ്യക്കും ശേഷം ഇരുമുടി പൂജ സമരഭിക്കുകയാണ്. ഇരുമുടിയേന്തിയ അയ്യപ്പന്മാർ ചെണ്ടമേളത്തിന്റയും താലപൊലിയുടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രീ വലംവച്ച് ക്ഷേത്രതിനുള്ളിൽ പ്രവേശിക്കുന്നു. ഇതോടൊപ്പം തന്നെ അയ്യപ്പൻ വിളക്കും വാസ്റ്റ് വിളക്കും വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയായി ഒരുക്കുന്നു. നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജൻ ഗ്രൂപ്പിന്റെ ഭജനയും അരങ്ങേറും. പടി പൂജ, നമസ്കാര മന്ത്ര സമർപ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുർഥ പാരായണം, ദിപരാധന, കർപ്പൂരാഴിയും, അന്നദാനം എന്നിവയാണ് മറ്റു ചടങ്ങുകൾ ഹരിവരാസനയോടെ മകരവിളക്ക് മഹോത്സവത്തിനു കൊടിയിറങ്ങും.

ഗുരു സ്വാമി പാർഥസാരഥി പിള്ള, സെക്രട്ടറി ഡോ. പത്മജാ പ്രേം, യൂത്ത് ലീഡർ ഗണേഷ് നായർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജനാർധനനൻ ഗോവിന്ദൻ, വൈസ് പ്രസിഡന്റ് ചന്ദ്രൻ പുതിയടത്ത്, ഡോ.പ്രഭകൃഷ്ണൻ , ഡോ. പ്രേം, ജോഷി നാരായണൻ, പി.കെ. രാധാകൃഷ്ണൻ, രാജാൻ നായർ, ബാബു നായർ, നാരായണൻ നായർ, സുരേന്ദ്രൻ നായർ, ഗോപിക്കുട്ടൻ നായർ ,സന്തോഷ്നായർ, അപ്പുകുട്ടൻ നായർ, പ്രവീൺ, ശിവകുമാർ പിള്ള, ഡോ. സുവർണ നായർ, രുക്മിണി നായർ, തങ്കമണി പിള്ള, ശൈലജ നായർ, വിജയമ്മ നായർ, ശാമള ചന്ദ്രൻ, ജയശ്രീ ജോഷി, പങ്കജം മേനോൻ, ക്ഷേത്രം പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി തുടങ്ങിയവർ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം വഹിക്കും.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ