ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു
Thursday, January 12, 2017 8:46 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറസിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം എൽമോണ്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ക്വീൻസിൽ നടന്നു.

വിശുദ്ധ കുർബാനയ്ക്കും ദനഹ ശുശ്രൂഷയ്ക്കും ശേഷം നടന്ന ചടങ്ങിൽ ജോർജ് തുമ്പയിലിൽ നിന്നും രജിസ്ട്രേഷൻ ഫോം ഏറ്റുവാങ്ങി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ജോസ് മാത്യു, മാത്യു വി. വർഗീസ്, സജി എം. വർഗീസ്, ജോർജ് സി. പറമ്പിൽ എന്നിവർ രജിസ്ട്രേഷൻ ഫോമുകൾ ഏറ്റുവാങ്ങി. സുവനീയറിലേക്കുള്ള പരസ്യം ബോബി സി. പറമ്പിലും നൽകി.

ചടങ്ങിൽ ആമുഖ പ്രസംഗം നടത്തിയ വികാരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ കോൺഫറൻസിൽ ഇടവക ജനങ്ങൾ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. കോൺഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, സുവനീർ ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ്, സുവനീർ കമ്മിറ്റിയംഗം കൂടിയായ ഭദ്രാസന അസംബ്ലി അംഗം മാത്യു വർഗീസ് എന്നിവർ സംസാരിച്ചു. കോൺഫറൻസ് ട്രഷറർ ജീമോൻ വർഗീസ്, സുവനീർ കമ്മിറ്റിയംഗം ഫിലിപ്പോസ് സാമുവൽ, ഇടവക ട്രസ്റ്റി ജോസ് മാത്യു, ഇടവക സെക്രട്ടറി നീൽ സൈമൺ, ഭദ്രാസന അസംബ്ലി അംഗം രാജൻ ജോർജ്, മലങ്കര അസോസിയേഷൻ അംഗം തോമസ് ടി. വർഗീസ്, മേരി വർഗീസ് എന്നിവർ സംബന്ധിച്ചു.

പെൻസിൽവേനിയയിലെ പോക്കൊണോസ് മലനിരകൾക്ക് സമീപം കലഹാരി റിസോർട്ടാണ് കോൺഫറൻസിന് വേദിയാകുക.
വിവരങ്ങൾക്ക്: For registration - www.northeastamericandiocese.formstack.com/forms/fycregistration2017Family conference website - www.fyconf.org