ഇന്ത്യ കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം
Thursday, January 12, 2017 8:40 AM IST
ന്യൂയോർക്ക്: ഇന്ത്യ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ഐസിഎഎ) 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബർ 10ന് ന്യൂയോർക്കിലെ ടൈസൺ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി ജോൺ കെ. ജോർജ് (പ്രസിഡന്റ്), ജോഫ്രിൻ ജോസ് (വൈസ് പ്രസിഡന്റ്), ലിജോ ജോൺ (സെക്രട്ടറി), പോൾ ജോസ് (ജോയിന്റ് സെക്രട്ടറി), സാബു മാർക്കോസ് (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷൈജു കളത്തിൽ, ജോസ് മലയിൽ, ആന്റുവർക്കി, സുരേഷ് തോമസ് എന്നിവരെയും ഓഡിറ്റർമാരായി ജോർജ് കൊട്ടാരം, ഫിലിപ്പ് കുര്യൻ, ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി ജിൻസ്മോൻ പി. സക്കറിയ എന്നിവരെയും തെരഞ്ഞെടുത്തു.

ജനുവരി 28ന് വൈകുന്നേരം അഞ്ചിന് ടൈസൺസെന്ററിൽ (26 N Tyson Ave, Floral Park, NY 11001) നടക്കുന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾ സ്‌ഥാനമേൽക്കും.