കേരള എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം
Wednesday, January 11, 2017 8:35 AM IST
ന്യൂജേഴ്സി: കേരള എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് (KEAN) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി എൽദോ പോൾ (പ്രസിഡന്റ്), കോശി പ്രകാശ് (വൈസ് പ്രസിഡന്റ്) മനോജ് ജോൺ (ജനറൽ സെക്രട്ടറി), നോബിൾ വർഗീസ് (ജോയിന്റ് സെക്രട്ടറി), നീനാ സുധീർ (ട്രഷറർ), ദീപു വർഗീസ് (ജോയിന്റ് ട്രഷറർ) എന്നിവരേയും വിവിധ സബ്കമ്മിറ്റി ചെയർപേഴ്സൺമാരായി ജയ്സൺ അലക്സ് (പ്രഫഷണൽ അഫയേഴ്സ്), മാർട്ടിൻ വർഗീസ് (സ്കോളർഷിപ്പ്/ ചാരിറ്റി), ഷാജി കുര്യാക്കോസ് (സ്റ്റുഡന്റ് ഔട്ട്റീച്ച്), ലിസി ഫിലിപ്പ് (ജനറൽ അഫയേഴ്സ്), മാലിനി നായർ (സോഷ്യൽ ആൻഡ് കൾചറൽ), ജിജി ഫിലിപ്പ് (ന്യൂസ് ലെറ്റർ ആൻഡ് പബ്ലിക്കേഷൻസ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരേയും റീജനൽ വൈസ് പ്രസിഡന്റുമാരായി മെറി ജേക്കബ് (റോക്ലൻഡ് / വെസ്റ്റ്ചെസ്റ്റർ ഏരിയ), സോജിമോൻ ജയിംസ് (ന്യൂജേഴ്സി), ജോർജ് ജോൺ (ക്വീൻസ് /ലോംഗ് ഐലൻഡ്) ട്രസ്റ്റിബോർഡ് മെംബറായി റെജി മോൻ ഏബ്രഹാം, ഓഡിറ്ററായി മനോജ് അലക്സ് എന്നിവരേയും തെരഞ്ഞെടുത്തു. അജിത് ചിറയിൽ എക്സ് ഒഫിഷ്യോ ആയിരിക്കും. ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ പ്രീതി നമ്പ്യാർ, ബോർഡ് മെംബർമാരായ ഫിലിപ്പോസ് ഫിലിപ്പ്, കെ.ജെ. ഗ്രിഗറി, ജേക്കബ് തോമസ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

വാർഷിക പൊതുയോഗത്തിന് 2016 ലെ പ്രസിഡന്റ് അജിത് ചിറയിൽ അധ്യക്ഷത വഹിച്ചു. കീനിന്റെ ചരിത്രത്തിലെ സുപ്രധാനവർഷമായി 2016 എഴുതപ്പെടുമെന്ന് പറഞ്ഞ പ്രസിഡന്റ,് പോയ വർഷം 20 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനായത് അംഗങ്ങളുടെ ഒരുമയോടു കൂടിയ പ്രവർത്തനം കൊണ്ടാണെന്നും അനുസ്മരിച്ചു. ജനറൽ സെക്രട്ടറി മനോജ് ജോൺ 2016 ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കും ബാലൻസ് ഷീറ്റും ട്രഷറർ ലിസി ഫിലിപ്പ് അവതരിപ്പിച്ചു. അജിത് ചിറയിലിന്റെയും മനോജ് ജോണിന്റെയും ലിസി ഫിലിപ്പിന്റെയും പ്രവർത്തനങ്ങളെ കമ്മിറ്റി മുക്‌തകണ്ഠം പ്രശംസിച്ചു.

ഇലക്ഷനുശേഷം നടന്ന ബോർഡ് ഓഫ് ട്രസ്റ്റി മീറ്റിംഗിൽ 2017ലെ ബോർഡ് ചെയർമാനായി കെ.ജെ ഗ്രിഗറിയെയും തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: എൽദോ പോൾ 201 370 5019, മനോജ് ജോൺ 917 841 9043, നീന സുധീർ 732 789 8262, കെ.ജെ. ഗ്രിഗറി 914 636 8679.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ